ദുബായ് കിരീടാവകാശി കുവൈത്ത് സന്ദർശിക്കും: കാരണം ഇതാണ്
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുവൈത്ത് സന്ദർശിക്കും. ഒക്ടോബർ 8 ചൊവ്വാഴ്ചയാണ് ദുബായ് കിരീടാവകാശിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദർശനം ആരംഭിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
യുഎഇയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കാനും സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദർശനം. കുവൈത്തും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന പുരോഗതി അവലോകനം ചെയ്യുന്നതിനും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംയുക്ത ഗൾഫ് സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കാര്യങ്ങളെ കുറിച്ച് ദുബായ് കിരീടാവകാശി ചർച്ച നടത്തും.
അതേസമയം, നേരത്തെ അദ്ദേഹം ഉസ്ബാകിസ്ഥാൻ പ്‌സിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സെപ്കംബർ 27 നായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്.
Comments (0)