Posted By Nazia Staff Editor Posted On

dubai duty free lucky draw;ഇത് വമ്പൻ ഭാഗ്യം!!യുഎഇയിൽ സിനിമ കഴിഞ്ഞ് മട്ടങ്ങുന്നതിനിയുടെ ലോട്ടറി എടുത്തു; പിന്നാലെ തേടിയെത്തിയത് ലക്ഷങ്ങളുടെ സമ്മാനം

dubai duty free lucky draw;ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ കോൺകോർസ് എയിൽ ഇന്ന് നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇത്തവണത്തെ ഭാ​ഗ്യസമ്മാനം സ്വന്തമാക്കി ലെബനീസ് പൗരനും പാകിസ്താൻ പൗരനും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

48 കാരനായ ലെബനീസ് പൗരനായ മക്രം ഫത സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ദുബായിൽ നിന്ന് ഷൂട്ടിം​ഗ് കഴിഞ്ഞ് പോകുംവഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മില്ലേനിയം മില്യണയർ സീരീസ് 466 ലെ ടിക്കറ്റ് നമ്പർ 1061 ആണ് ഫതയെ സമ്മാനർഹനാക്കിയത്. പണം കൊണ്ട് സൗദിയിലോ ​ഗ്രീസിലോ പ്രോപ്പർട്ടി വാങ്ങാനാണ് ഉദ്ദേശിക്കുന്നെന്നാണ് ഫത പറയുന്നത്. 1999-ൽ ആരംഭിച്ചതിന് ശേഷം മില്ലേനിയം മില്യണയർ പ്രമോഷൻ നേടിയ പതിനഞ്ചാമത്തെ ലെബനീസ് പൗരനാണ് ഫത. അതേസമയം പാക്കിസ്ഥാനിലെ സിയാൽകോട്ട് ആസ്ഥാനമായുള്ള പാകിസ്ഥാൻ പൗരനായ മുഹമ്മദ് ഉമർ, ജൂൺ 28-ന് യുഎസിലെ ചിക്കാഗോയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ മില്ലേനിയം മില്യണയർ സീരീസ് 467-ൽ ടിക്കറ്റ് നമ്പർ 4391നും സമ്മാനർഹനായി. മില്ലേനിയം മില്യണയർ പ്രമോഷൻ നേടിയ ഇരുപത്തിനാലാമത്തെ പാകിസ്ഥാൻ പൗരനാണ് ഉമർ. മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്ന് നാല് ആഡംബര വാഹനങ്ങൾക്കായുള്ള മികച്ച സർപ്രൈസ് നറുക്കെടുപ്പും നടത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *