Dubai duty free lucky draw:മലയാളികളുടെ ഭാഗ്യമേ!!! ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പിൽ കോടികൾ സ്വന്തമാക്കി മലയാളികളും കൂട്ടുകാരും

Dubai duty free lucky draw: യുഎഇയിലെ ഭാഗ്യപരീക്ഷണങ്ങളില്‍ വീണ്ടും മലയാളി പ്രവാസികള്‍ക്ക് വിജയം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍, ഫൈനെസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ യുഎഇയിലെ മലയാളി പ്രവാസികളുടെ രണ്ട് സംഘങ്ങള്‍ ഒരു മില്യണ്‍ ഡോളര്‍ വീതം സമ്മാനം നേടി. എട്ട് കോടിയിലേറെ രൂപയാണ് ഇരുസംഘങ്ങള്‍ക്കും ലഭിക്കുക. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറില്‍ അബ്ദുള്‍ അസീസ് എന്ന പ്രവാസിയെ തേടിയാണ് ഭാഗ്യമെത്തിയത്.

തന്റെ സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം വാങ്ങിയ ടിക്കറ്റാണ് അസീസിന് ഭാഗ്യം സമ്മാനിച്ചത്. ഇത് മൂന്നാം തവണയാണ് അവര്‍ ഒരു മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നത്. ദുബായിലെ കമ്പനിയില്‍ 12 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് അസീസ്. ” ഫേസ്ബുക്ക് പേജിലെ ലൈവ് നറുക്കെടുപ്പില്‍ എന്റെ പേര് പ്രഖ്യാപിച്ചത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ജീവിതം മാറ്റിമറിച്ച ഈ അവസരത്തിന് ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി,’ അസീസ് പറഞ്ഞു. ഫൈനെസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ സമ്മാനം നേടിയത് മറ്റൊരു മലയാളിയായ നസീര്‍ അരീക്കോത്തിനാണ്. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നസീര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. 48 കാരനായ നസീര്‍ അരീക്കോത്ത് രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്.

ഒമ്പത് കൂട്ടുകാര്‍ക്കൊപ്പമാണ് നസീര്‍ ടിക്കറ്റെടുത്തത്. ഈ സമ്മാനം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ടീമിലെ എല്ലാവര്‍ക്കും വളരെ സഹായകമാകുമെന്ന് നസീര്‍ പറഞ്ഞു. അതേസമയം മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലെ ആഡംബര മോട്ടോര്‍സൈക്കിളും ഇന്ത്യന്‍ പ്രവാസിയെ തേടിയാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ പൗരനായ മുഹമ്മദ് നജ്മുല്‍ ഹസന്‍ ആണ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ (ട്രിപ്പിള്‍ ബ്ലാക്ക്) സ്വന്തമാക്കിയത്.

എന്നാല്‍ വിജയിയെ ദുബായ് ഡ്യൂട്ടി ഫ്രീ ടീമിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അബ്ദുള്‍ അസീസും സംഘവും ഓഗസ്റ്റ് 31 ന് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം നേടിയത്. 3361 ആയിരുന്നു ടിക്കറ്റ് നമ്പര്‍. ഓഗസ്റ്റ് 4-ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 1617 നാണ് നസീറിനും കൂട്ടര്‍ക്കും സമ്മാനം ലഭിച്ചത്. ഇതാദ്യമായല്ല ദുബായിലെ ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം മലയാൡളെ തേടിയെത്തുന്നത്.

1999 ല്‍ മില്ലേനിയം മില്യണയര്‍ ഷോ ആരംഭിച്ചതിനുശേഷം ഒരു മില്യണ്‍ ഡോളര്‍ നേടിയ 235-ാമത്തെയും 236-ാമത്തെയും ഇന്ത്യന്‍ പൗരന്മാരാണ് അസീസും അരീക്കോത്തും. മില്ലേനിയം മില്യണയര്‍ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നവരില്‍ ഇന്ത്യന്‍ പൗരന്മാരാണ്.

യുഎഇയിലെ പ്രശസ്ത നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലെ മിക്ക വിജയങ്ങളും ഇന്ത്യന്‍ പ്രവാസികള്‍ക്ക്, വിശിഷ്യാ മലയാളികള്‍ക്കാണ് ലഭിക്കാറുള്ളത്. പ്രതിവാര നറുക്കെടുപ്പ് വിജയത്തിന് പുറമെ ഗ്രാന്റ് പ്രൈസുകള്‍ മലയാളി പ്രവാസികള്‍ക്ക് ലഭിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top