Dubai family visa; പ്രവാസി സ്വന്തം മകനെ ദുബായിൽ കൊണ്ടുവരാൻ ആഗ്രഹിച്ചാലും ഈ വയസ് കഴിഞ്ഞാൽ അത് നടക്കില്ല,​ മകളാണെങ്കിലോ?

Dubai family visa: അബുദാബി: വിദേശരാജ്യങ്ങളിൽ ജോലി തേടിയെത്തിയതിനുശേഷം തെറ്റില്ലാത്ത സമ്പാദ്യമായിക്കഴിഞ്ഞാൽ മിക്കവാറും പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ് കുടുംബത്തെയും ഒപ്പം കൂട്ടുകയെന്നത്. എന്നാൽ ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ദുബായിൽ താമസമാക്കിയവർക്കും കുടുംബത്തെ എത്തിക്കണമെങ്കിൽ റെസിഡൻസ് വിസയ്ക്കായി സ്‌പോൺസർ ചെയ്യേണ്ടതുണ്ട്.

ഒരു തൊഴിൽ ഉണ്ടായിരിക്കുക എന്നതാണ് ഇതിൽ പ്രധാനം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും സ്‌പോൺസർ ചെയ്യാം. കൂടാതെ നിങ്ങളുടെ തൊഴിൽ ദാതാവ് വർക്ക് പെർമിറ്റും സാധുതയുള്ള റെഡിഡൻസി വിസയും ഉറപ്പാക്കിയിരിക്കണം. ആദ്യമായി കൊണ്ടുവരുന്നതാണെങ്കിൽ കുടുംബാംഗങ്ങളെ വിസിറ്റ് വിസയിലെത്തിക്കാം. എന്നാൽ സ്ഥിരമായി താമസിക്കാനാണെങ്കിൽ റെസിഡൻസി വിസ ഉണ്ടായിരിക്കണം. കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യുന്നതിനായി ചില നിയമനടപടിക്രമങ്ങൾ പാലിക്കേണ്ടതായുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

  • മിനിമം വേതനം: 3000 ദിർഹം അല്ലെങ്കിൽ 4000 ദി‌ർഹം, മെഡിക്കൽ ഫിറ്റ്‌‌നസ് പരിശോധന പാസായിരിക്കണം. മാതാപിതാക്കളെ സ്‌പോൺസർ ചെയ്യാൻ 10,000 ദിർഹമാണ് കുറഞ്ഞ വേതനം ഉണ്ടായിരിക്കേണ്ടത്. മാതാപിതാക്കൾക്ക് മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കണം.
  • സമയപരിധി: കുടുംബാംഗം യുഎഇയിലെത്തി 60 ദിവസത്തിനകം റെസിഡൻസി വിസക്കായി സ്‌പോൺസർ അപേക്ഷ നൽകണം.
  • താമസ സൗകര്യം ഉണ്ടായിരിക്കണം. ഇതിന്റെ രേഖകൾ സമ‌ർപ്പിക്കേണ്ടതായി വരാം.
  • ഭാര്യയെ സ്‌പോൺസർ ചെയ്യാൻ അറബിയിലെ വിവാഹ സർട്ടിഫിക്കറ്റോ അറബിയിലേയ്ക്ക് വിവർത്തനം ചെയ്ത വിവാഹ സർട്ടിഫിക്കറ്റോ ഹാജരാക്കണം.
  • അവിവാഹിതയായ മകളെ മാത്രമേ സ്‌പോൺസർ ചെയ്യാൻ സാധിക്കൂ.
  • ആൺമക്കളെ 25 വയസുവരെയെ സ്‌പോൺസർ ചെയ്യാൻ പാടുള്ളൂ.
  • കുഞ്ഞ് യുഎഇയിൽ ജനിച്ചതാണെങ്കിൽ 120 ദിവസത്തിനുള്ളിൽ റെസിഡൻസി വിസക്കായി അപേക്ഷിക്കണം.

ആവശ്യമായ രേഖകൾ

  • വിസ ആപ്ളിക്കേഷൻ ഫോം
  • പാസ്‌പോർട്ടിന്റെ കോപ്പികൾ
  • പാസ്‌പോർട്ട് ഫോട്ടോ
  • മെഡിക്കൽ ക്ളിയറൻസ് സർട്ടിഫിക്കറ്റ്
  • തൊഴിൽ കരാറിന്റെ കോപ്പി
  • വരുമാന സർട്ടിഫിക്കറ്റ്
  • വിവാഹ സർട്ടിഫിക്കറ്റ്
  • ജനന സർട്ടിഫിക്കറ്റ്
  • വാടക കരാർ
  • എമിറേറ്റ്‌സ് ഐഡി
  • ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വഴിയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിഎ) വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അമേർ സെന്ററുകൾ,​ ടൈപ്പിംഗ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.
  • 200 ദിർഹം ആണ് റെസിഡൻസ് പെർമിറ്റ് ഫീസ്. ഇതിന് പുറമെ 10 ദിർഹം നോളജ് ഫീ,​ 10 ദി‌ർഹം ഇന്നോവേഷൻ ഫീസ്,​ ഡെലിവറി ഫീസ് 20 ദിർഹം,​ രാജ്യത്തിനകത്തെ ഫീസ് 500 ദി‌ർഹം എന്നിവയും ഒടുക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *