Posted By Ansa Staff Editor Posted On

Dubai gold rate; സ്വർണ്ണപ്രേമികൾക്ക് ആശ്വാസം: സ്വര്‍ണവില താഴേക്ക്; ദുബൈയിൽ രണ്ട് ദിർഹം കുറഞ്ഞു

Dubai gold rate; ദുബൈയിൽ സ്വര്‍ണവില കുറഞ്ഞു. ദുബൈ വിപണിയില്‍ സ്വര്‍ണം ഗ്രാമിന് രണ്ട് ദിര്‍ഹമാണ് കുറഞ്ഞത്. യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്ക് 24 കാരറ്റ് സ്വര്‍ണത്തിന് 1.75 ദിര്‍ഹം കുറഞ്ഞു. വില 323.5 ദിര്‍ഹത്തിലെത്തി. വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 325.25 ദിര്‍ഹം ആയിരുന്നു സ്വര്‍ണവില. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് യഥാക്രമം 301.25 ദിര്‍ഹം, 291.5 ദിര്‍ഹം, 250.0 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

അതേസമയം കേരളത്തിലും ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിന് താഴേക്ക് എത്തി. ശനിയായഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,760 രൂപയാണ്.

സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ,സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും പോലുള്ള കാര്യങ്ങളും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ നിർണയിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *