Dubai mall parking;ദുബായ് മാളിലെ പാർക്കിങ് ഫീസിൽ നിന്ന് രക്ഷപ്പെടണോ? ഇതാ എളുപ്പഴികൾ

Dubai mall parking:ദുബായ്: കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മറ്റുമൊപ്പം ദുബായ് മാളില്‍ ഒരു ദിവസം ചെലവഴിക്കാന്‍ വഴികളേറെയുണ്ട്. ഷോപ്പിങ്, സിനിമ, ദുബായ് അക്വേറിയം, ജലധാരകള്‍ തുടങ്ങി കണ്ടാല്‍ തീരാത്ത കാഴ്ചകള്‍ ഒട്ടേറെയുണ്ട് ദുബായ് മാളില്‍. അതുകൊണ്ട് തന്നെ ദുബായ് മാളിലെത്തിയാല്‍ സമയം പോകുന്നതറിയില്ല. പക്ഷേ സമയം കൃത്യമായി രേഖപ്പെടുത്തി നിങ്ങളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ സാലിക്കിന്റെ കുറ്റമറ്റ സംവിധാനം അവിടെയുണ്ടെന്ന് മറക്കരുത്.

ജൂലൈയിലാണ് സാലിക്കുമായി സഹകരിച്ച് പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം ദുബായ് മാളില്‍ ആരംഭിച്ചത്. പ്രവൃത്തി ദിവസങ്ങളില്‍ നാല് മണിക്കൂറും വാരാന്ത്യങ്ങളില്‍ ആറ് മണിക്കൂറും സൗജന്യ പാര്‍ക്കിങ് അനുവദിക്കുന്നുണ്ടെങ്കിലും ഈ സമയത്തിനകത്ത് മാളിലെ കാഴ്ചകള്‍ കണ്ടുതീരുക അസാധ്യമാണ്. അതുകൊണ്ട് പാര്‍ക്കിങ് ഫീസിനെ കുറിച്ച് ടെന്‍ഷനടിക്കാതെ ദുബായ് മാളില്‍ വേണ്ടത്ര സമയം ചെലവഴിക്കാന്‍ ചില എളുപ്പ വഴികളുണ്ട്. പാര്‍ക്കിങ് ഫീസ് നല്‍കുന്നത് ഒഴിവാക്കണമെങ്കില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മറ്റു മാര്‍ഗങ്ങള്‍ ഇവയാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സബീല്‍, ഫൗണ്ടന്‍ വ്യൂസ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയെന്നതാണ് ഒരു വഴി. ഈ പ്രദേശങ്ങള്‍ കോംപ്ലിമെന്ററി പാര്‍ക്കിങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ദീര്‍ഘസമയ സന്ദര്‍ശനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യലാണ് അഭികാമ്യം.

ദുബായ് മാളിലെത്താന്‍ പൊതുഗതാഗതം ഉപയോഗിക്കുക എന്നതാണ് മറ്റൊരു എളുപ്പവഴി. ദുബായ് മെട്രോയാണ് ദുബായ് മാളില്‍ എത്തിച്ചേരാനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം. ബുര്‍ജ് ഖലീഫ – ദുബായ് മാള്‍ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള സ്റ്റേഷന്‍. മെട്രോ ലിങ്ക് ബ്രിഡ്ജ് വഴി മാളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇവിടെ എത്താന്‍ കൂടുതല്‍ എളുപ്പമാണ്. ഡൗണ്‍ടൗണ്‍ ദുബായുടെ കാഴ്ചകള്‍ കണ്ട് പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്ത ഈ ഗ്ലാസ് ടണലിലൂടെ എളുപ്പത്തില്‍ ദുബായ് മാളിലെത്താം. തിങ്കള്‍ മുതല്‍ ബുധന്‍വരെ രാവിലെ 10 മുതല്‍ 12 വരെയും വ്യാഴം മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ പുലര്‍ച്ചെ 1 വരെയും പാലം തുറന്നിരിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നിങ്ങള്‍ക്ക് 10 മുതല്‍ 15 മിനിറ്റ് വരെ നടക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മെട്രോ സ്റ്റേഷനില്‍ നിന്ന് ഫീഡര്‍ ബസില്‍ കയറി ദുബായ് മാള്‍ പ്രവേശന കവാടത്തിലെത്താം. ഇതു പരീക്ഷിക്കാവുന്ന മറ്റൊരു എളുപ്പവഴിയാണ്. ബുര്‍ജ് ഖലീഫ – ദുബായ് മാള്‍ മെട്രോ സ്റ്റേഷനില്‍ ഇറങ്ങി ബസ് സ്റ്റോപ്പ് 2ല്‍ എത്തി അവിടെ നിന്ന് ദുബായ് മാളിലേക്ക് എ13 ബസില്‍ എളുപ്പത്തിലെത്താം.

ദുബായ് മാളിലേക്ക് ടാക്‌സി വിളിച്ചുപോകുന്നതാണ് വലിയ തുക പാര്‍ക്കിങ് ഫീസ് നല്‍കുന്നതിനേക്കാള്‍ ലാഭകരം. പി3 സബീല്‍ എക്‌സിറ്റ്, ദി വില്ലേജിന് സമീപമുള്ള പി3 സിനിമാ പാര്‍ക്കിങ്, പി4 ഫാഷന്‍ അവന്യൂ പാര്‍ക്കിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ടാക്‌സി കാറുകള്‍ എളുപ്പത്തില്‍ ലഭിക്കും. കരീം, ഊബര്‍ പോലുള്ള റൈഡ് – ഹെയ്ലിങ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ പിക്ക് – അപ്പ്, ഡ്രോപ്പ് – ഓഫ് പോയിന്റുകള്‍ ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇവിടെ പ്രത്യേക ക്യൂവുമുണ്ട്.

ദുബായ് മാളിലേക്കെത്താനുള്ള മറ്റൊരു എളുപ്പവഴി ബസ് സര്‍വീസാണ്. രണ്ട് ബസ് റൂട്ടുകളിലാണ് ഇവിടേക്ക് ബസ് സര്‍വീസ് നടത്തുന്നത്. ഓരോ 16 മിനിറ്റിലും ബസുകള്‍ ഇവിടെ എത്തും. റൂട്ട് 27 ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനില്‍ നിന്നും റൂട്ട് 29 ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നും മാളിലേക്കുള്ളവയാണ്. രണ്ട് റൂട്ടിലെ ബസുകളും താഴത്തെ നിലയിലെ ഗ്രാന്‍ഡ് ഡ്രൈവ് പ്രവേശനത്തിന് സമീപമുള്ള ടൂറിസ്റ്റ് ഏരിയയില്‍ യാത്രക്കാരെ ഇറക്കും. ദുബായ് മാളിലേക്ക് നേരിട്ട് ഇന്റര്‍സിറ്റി ബസ് സര്‍വീസ് നടത്തുന്ന ഏക എമിറേറ്റാണ് റാസല്‍ഖൈമ. റാസല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് റൗണ്ട് ട്രിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. വണ്‍വേ യാത്രയ്ക്ക് 30 ദിര്‍ഹം, റൗണ്ട് ട്രിപ്പിന് 60 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top