Dubai metro ; പുതുവത്സരം ആവോളം ആഘോഷിക്കാം; 43 മണിക്കൂറിലധികം നിര്‍ത്താതെ ദുബായ് മെട്രോ പ്രവര്‍ത്തിക്കും; സമയക്രമം ഇപ്രകാരം

Metro ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ 43 മണിക്കൂറിലധികം നിര്‍ത്താതെ പ്രവര്‍ത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർടിഎ) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ദുബായ് മെട്രോ കൂടാതെ ട്രാമും ഡിസംബര്‍ 31 മുതല്‍ 43 മണിക്കൂറിലധികം പ്രവര്‍ത്തിക്കും. പുതുവത്സരാഘോഷവേളയിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ നടപടി.

ആഘോഷകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ പൊതുഗതാഗതം ഉപയോഗിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ദുബായ് മെട്രോയുടെ പ്രവർത്തനസമയം ഡിസംബർ 31 ന് രാവിലെ 5 മുതൽ ജനുവരി 1 വരെ ആയിരിക്കും. അതേസമയം, ദുബായ് ട്രാം ഡിസംബർ 31 ന് രാവിലെ 6 മുതൽ ജനുവരി 2 പുലർച്ചെ 1 വരെ പ്രവർത്തിക്കും. അന്നേദിവസം പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കാന്‍ 1,400 ബസുകളുടെ സര്‍വീസുകള്‍ കൂടി ആർടിഎ പദ്ധതിയിടുന്നുണ്ട്. വിപുലീകരിച്ച മെട്രോ, ട്രാം സേവനങ്ങൾ, അധിക പാർക്കിങ് ഇടങ്ങൾ, സൗജന്യ ബസ് യാത്രകൾ എന്നിവ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകൾ നൽകുമെന്നും ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ട്രാഫിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബാന പറഞ്ഞു.

https://www.expattechs.com/addf-big-ticket-how-to-purchase-big-ticket/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *