Dubai Metro;അവധി തിരക്ക് കൂടുന്നു ഇനി ദുബായ് യാത്ര മെട്രോയിൽ ആകുന്നത് നല്ലത്; മെട്രോ പുറപ്പെടുന്ന സമയങ്ങളറിയാം

Dubai Metro:ദുബായ് എയർപോർട്ട് ടെർമിനൽ ഒന്നിലും മൂന്നിലും എത്തി മെട്രോയിലാണ് വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവസാനം പുറപ്പെടുന്ന മെട്രോയുടെ സമയമറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുബായ് മെട്രോ റെഡ് ലൈൻ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ (അടുത്ത ദിവസം) പുലർച്ചെ 1 വരെയാണ് പ്രവർത്തിക്കുന്നത്.

ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് ദുബായ് മെട്രോ പ്രവർത്തിക്കുന്നത്.

എന്നിരുന്നാലും, പൊതു അവധി ദിവസങ്ങളിൽ സമയങ്ങളിൽ ചില മാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചേക്കാം.

  • ടെർമിനൽ 1 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ എക്സ്പോ 2020-ലേക്ക്, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 10.58 ആണ്.  വെള്ളിയാഴ്ചകളിൽ രാത്രി 11.58 നും ആയിരിക്കും, ശനിയാഴ്ച രാത്രി 10.59 നും, ഞായറാഴ്ച രാത്രി 10.59 നും ആയിരിക്കും അവസാന മെട്രോ.
  • ടെർമിനൽ 1 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ സെൻ്റർപോയിൻ്റിലേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 12 മണിയാണ്. വെള്ളിയാഴ്ചകളിൽ രാത്രി 12.48 നും ആയിരിക്കും, ശനിയാഴ്ച രാത്രി 11.59 നും, ഞായറാഴ്ച രാത്രി 11.59 നും ആയിരിക്കും അവസാന മെട്രോ.
  • ടെർമിനൽ 3 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ എക്സ്പോ 2020-ലേക്ക്, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 10.56 ആണ്.  വെള്ളിയാഴ്ചകളിൽ രാത്രി 11.56 നും ആയിരിക്കും, ശനിയാഴ്ച രാത്രി 10.57 നും, ഞായറാഴ്ച രാത്രി 10.58 നും ആയിരിക്കും അവസാന മെട്രോ.
  • ടെർമിനൽ 3 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ സെൻ്റർപോയിന്റ ഭാഗത്തേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 12.02 ആണ്.  വെള്ളിയാഴ്ചകളിൽ രാത്രി 1.02 നും ആയിരിക്കും, ശനിയാഴ്ച രാത്രി 12.01 നും, ഞായറാഴ്ച രാത്രി 12.01 നും ആയിരിക്കും അവസാന മെട്രോ.
https://www.kuwaitoffering.com/uae-job-vacancy-aura-skypool-dubai-careers-3-latest-openings

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version