Posted By Nazia Staff Editor Posted On

Dubai metro;പതിനഞ്ചാം പിറന്നാളിൽ മിന്നി തിളങ്ങി ദുബായ് മെട്രോ;ഭാഗ്യശാലികൾക്ക് പ്രത്യേക നോൽ ടെർഹാൾ ഡിസ്കൗണ്ട് കാർഡുമായി ‘ആഘോഷ പെരുമഴ’…

Dubai metro: ദുബൈ: ദുബൈയിലെ ദശലക്ഷങ്ങളുടെ യാത്രാ മാർഗമായ ദുബൈ മെട്രോയ്ക്ക് 15 വയസ്സ് തികയുന്നു. ആഘോഷം കൊണ്ടും യാത്രക്കാർക്കുള്ള സമ്മാനങ്ങൾ കൊണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ദുബായ് ആർടിഎ. മെട്രോയുടെ ഉദ്ഘാടന ദിവസമായ സെപ്തംബർ 9ന് ജനിച്ച കുട്ടികൾക്കായി പ്രത്യേക ആഘോഷ പരിപാടിയുമുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവനും ജീവിതവുമാണ് ദുബൈ മെട്രോ. ജോലി തേടി അലയാനും ജോലിക്ക് പോകാനും ഒക്കെ പ്രവാസിയുടെ സ്വന്തം വാഹനം. 15 വയസ്സാവുകയാണ് മെട്രോയ്ക്ക്. ’15 ഇയേഴ്സ് ഓൺ ട്രാക്ക്’ എന്ന തീമിൽ വൻ ആഘോഷമാണ് വരാൻ പോകുന്നത്. റെസിഡൻസിനും വിസിറ്റേഴ്സിനുമായി. എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക ലിമിറ്റഡ് എഡിഷൻ സ്റ്റാംപ് ഇറക്കും. സ്പെഷ്യൽ എഡിഷൻ നോൾ കാർഡ് ആര്‍ടിഎ ഇറക്കും. സെപ്തംബർ 21ന് മെട്രോ ബേബീസിനായി പ്രത്യേക ആഘോഷം സംഘടിപ്പിക്കും. അതായത് മെട്രോ ഓട്ടം തുടങ്ങിയ 9.9.2009ൽ ജനിച്ച കുട്ടികൾക്കായി പ്രത്യേക ആഘോഷം. 

2023 വരെയുള്ള കാലഘട്ടത്തിൽ ഈ ദിവസം ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാം. ദുബൈ മെട്രോയുടെ രൂപത്തിൽ ഇഗ്ലൂ വക സ്പെഷ്യൽ ഐസ്ക്രീം ഇറക്കും. ഇതിൽ 5000 ഐസ്ക്രീമിൽ സെപ്ഷ്യൽ കോഡുണ്ടാകും. ഭാഗ്യമുള്ളവർക്ക് 5000 നോൾ ഡിസ്കൗണ്ട് കാർഡുകൾ സമ്മാനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *