Dubai Metro: ദുബായ് മെട്രോയില്‍ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. ഡിസംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസം കൂടുതല്‍ സമയം സര്‍വീസ് നീട്ടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. സെന്‍റര്‍ പോയിന്‍റിനും ജിജിഐസിഒ സ്റ്റേഷനുമിടയ്ക്കാണ് സര്‍വീസ് സമയം നീട്ടിയത്.
അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുമെന്ന് ആർടിഎ അറിയിച്ചു. അടുത്ത ദിവസം പുലർച്ചെ രണ്ട് മണി വരെ ട്രെയിനുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.