Dubai metro; ദുബായ് മെട്രോ നാളെ പുലർച്ചെ 2 മണി വരെ പ്രവർത്തിക്കും: വിശദാംശങ്ങൾ ചുവടെ

Dubai metro; ദുബായ് മെട്രോ ഇന്ന് നവംബർ 16 പുലർച്ചെ 5 മണി മുതൽ നാളെ നവംബർ 17 പുലർച്ചെ 2 മണി വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സബീൽ പാർക്കിൽ എമിറേറ്റ്സ് ലവ്സ് ഇന്ത്യ ഡേ പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് എത്തിച്ചേരുന്നതിനായാണ് ഈ സമയം നീട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 11 വരെ നീണ്ടുനിൽക്കും. ഇന്ന് നവംബർ 16 ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ സബീൽ പാർക്കിന് ചുറ്റും പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാകുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.

അൽ വാസൽ ഫുട്ബോൾ ക്ലബ്ബിലെ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും ബൂം വില്ലേജിൽ നിന്നും ഇവൻ്റ് ലൊക്കേഷനിലേക്കും തിരിച്ചും സൗജന്യ ഷട്ടിൽ ബസുകളും ലഭ്യമാകും. നവംബർ 16 ശനിയാഴ്ച ദുബായിലെ സബീൽ പാർക്കിൽ നടക്കുന്ന മഹത്തായ പരിപാടിയോടെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് ‘ദീപാവലി’ ആഘോഷത്തിൽ യുഎഇയും പങ്ക് ചേരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top