Posted By Ansa Staff Editor Posted On

Dubai metro; ശ്രദ്ധിക്കുക… ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം; അറിയിപ്പുമായി ആർടിഎ

Dubai metro; യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയായ ദുബായ് റൈഡിനോടനുബന്ധിച്ച് മെട്രോയുടെ സമയം നീട്ടി. നവംബർ 10 ഞായറാഴ്ച പുലർച്ചെ 3.00 മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് റൈഡിൽ പങ്കെടുക്കുന്നവരെ കൂടി ഉൾക്കൊള്ളുന്നതിനാണ് മെട്രോയുടെ സമയം നീട്ടിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മേഖലയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിംഗ് ഇവൻ്റായ ദുബായ് റൈഡ് അതിൻ്റെ അഞ്ചാം പതിപ്പാണ് ഞായറാഴ്ച നടക്കുന്നത്. ദുബായ് റൈഡ് റൂട്ടുകൾ രാവിലെ 5 മണിക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും, സൈക്കിൾ യാത്രക്കാർ രാവിലെ 6.15 ന് യാത്ര ആരംഭിച്ച് 8 മണിക്ക് അവസാനിക്കും. ദുബായ് ഡൗൺടൗൺ വഴിയുള്ള നാല് കിലോമീറ്റർ, ശൈഖ് സായിദ് റോഡിലൂടെയുള്ള 12 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് റൈഡിനുള്ളത്.

ദുബായ് സ്പീഡ് ലാപ്‌സ് എന്ന പേരിൽ പുതിയൊരു പരിപാടി കൂടി ഇത്തവണ ദുബായ് റൈഡിന്റെ ഭാഗമായി സംഘടിപ്പിക്കും. രണ്ട് പരിപാടികൾക്കും ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ കുറഞ്ഞത് 30kmph വേഗത നിലനിർത്തേണ്ടതുണ്ട്.

ദുബായ് റൈഡ് മാർഷലുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് ഈ വേഗത നിലനിർത്താൻ കഴിവുള്ള ബൈക്ക് അവർക്കും വേണം. ബൈക്ക് ഷെയറിംഗ് കമ്പനിയായ കരീം ദുബായിലെ ആർടിഎയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇവൻ്റിൽ പങ്കെടുക്കുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സൗജന്യ ബൈക്ക് വാടകയ്ക്ക് ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *