Dubai Metro Tram Public Parking Timings: പൊതുജന ശ്രദ്ധയ്ക്ക്!! റമദാനിൽ യുഎയിൽ മെട്രോ, ട്രാം, പൊതു പാർക്കിങ് സമയം എന്നിവ പ്രഖ്യാപിച്ചു

Dubai Metro Tram Public Parking Timings ദുബായ്: മെട്രോ, ട്രാം, പെയ്ഡ് പാർക്കിങ് സോണുകൾ, പൊതുബസുകൾ, മറൈൻ ഗതാഗതം, കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (വാഹന പരിശോധന) എന്നിവ ഉൾപ്പെടുന്ന റമദാനിലെ എല്ലാ സേവനങ്ങളുടെയും പ്രവർത്തനസമയം ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോ- ചുവപ്പും പച്ചയും ലൈൻ സ്റ്റേഷനുകൾ: തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 5 മുതൽ അർദ്ധരാത്രി വരെ, വെള്ളിയാഴ്ച: രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ, ശനിയാഴ്ച: രാവിലെ 5 മുതൽ അർദ്ധരാത്രി വരെ, ഞായറാഴ്ച: രാവിലെ 8 മുതൽ അർദ്ധരാത്രി വരെ. ദുബായ് ട്രാം- തിങ്കൾ മുതൽ ശനി വരെ: 6am – 1am അടുത്ത ദിവസം, ഞായറാഴ്ച: 9 am – 1am അടുത്ത ദിവസം, ബസുകൾ, സമുദ്ര ഗതാഗതം,യാത്രക്കാർ S’hail ആപ്പ് സന്ദർശിച്ച് ഷെഡ്യൂളുകളിലെ മാറ്റങ്ങൾ പരിശോധിക്കണം.

പൊതു പാർക്കിങ് സമയം- തിങ്കൾ മുതൽ ശനി വരെ: രാവിലെ 8 മുതൽ വൈകിട്ട് 6 വരെ, രാത്രി 8 മുതൽ അർദ്ധരാത്രി വരെ. അതേസമയം, മൾട്ടി ലെവൽ പാർക്കിങ് കെട്ടിടങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ- ഉമ്മു റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ തവാർ, അൽ മനാര എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും. അതേസമയം, ഉം റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകൾ, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top