
Dubai New Nad Al Sheba Mall; ദുബൈയെ ഞെട്ടിക്കാൻ അൽ ഷെബ മാൾ, ഈ മാസം തുറക്കും; ആകെ അഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീർണം
Dubai New Nad Al Sheba Mall: ദുബായ്: ദുബായിലെ ഏറ്റവും പുതിയ ഷോപ്പിംഗ് വിസ്മയം ഒരുക്കി നാദ് അൽ ഷെബ മാൾ ഈ മാസം തുറക്കും. ദുബായ് ഹോൾഡിംഗ് അസറ്റ് മാനേജ്‌മെന്റ് വികസിപ്പിച്ചെടുത്ത 500,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാൾ, മിക്സഡ്-യൂസ് ഡെസ്റ്റിനേഷൻ, ഫിറ്റ്‌നസ്, റീട്ടെയിൽ, വിനോദം, ഡൈനിംഗ്, ഹെൽത്ത്‌കെയർ എന്നിവയുൾപ്പെടെ നൂറിലധികം സ്റ്റോളൂകൾ ആണ് വാഗ്ദാനം ചെയ്യുന്നത്.

മാളിൽ റൂഫ് ടോപ്പ് ജിം, സ്വിമ്മിങ് പൂൾ, പാഡൽ കോർട്ടുകൾ തുടങ്ങിയ പ്രീമിയം വെൽനസ് സൗകര്യങ്ങളും ഉണ്ട്. ഒരേസമയം 900-ലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്. പാർക്കേഴ്‌സ്, യൂണിയൻ കോപ്പ്, ഫിറ്റ് എൻ ഗ്ലാം, ഓറഞ്ച് വീൽസ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളും മാളിൻ്റെ മാറ്റ് കൂട്ടുന്നു.
പ്രധാന ഹൈലൈറ്റുകൾ
വിശാലമായ റീട്ടെയിൽ ഡെസ്റ്റിനേഷൻ: റീട്ടെയിൽ, ഫിറ്റ്നസ്, വിനോദം, ഭക്ഷ്യ-ആരോഗ്യ സംരക്ഷണം, ജീവിതശൈലി, സൗകര്യം, ഫ്രീ ടൈം വിനോദം എന്നിവ സംയോജിപ്പിച്ച് 100-ലധികം ഔട്ട്‌ലെറ്റുകൾ ഉൾക്കൊള്ളുന്നു.
തന്ത്രപരമായ സ്ഥാനവും രൂപകൽപ്പനയും: ഇൻഡോർ-ഔട്ട്ഡോർ സംയോജനത്തോടെ സമകാലിക വാസ്തുവിദ്യ മാക്സിമം ഉപയോഗിച്ചിരിക്കുന്നു. കൂടാതെ സമീപത്തുള്ള റെസിഡൻഷ്യൽ ഏരിയകളിൽ നിന്നും സ്കൂളുകളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകും.
വെൽനസ് & റിക്രിയേഷൻ സൗകര്യങ്ങൾ: റൂഫ് ടോപ്പ് ജിം, നീന്തൽക്കുളം, പാഡൽ കോർട്ടുകൾ എന്നിവ ഏതു പ്രയക്കാരെയും ആകർഷിപ്പിക്കും.
വിശാലമായ പാർക്കിംഗ്: 900-ലധികം പാർക്കിംഗ് സ്ഥലങ്ങളുള്ള ഈ മാൾ താമസക്കാർക്കും സന്ദർശകർക്കും സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കുന്നു.
മറ്റ് പ്രധാന ആകർഷണങ്ങൾ:
ഫുഡ് & ബിവറേജസ്: SALT, Parkers, Home Bakery.
Supermarkets: Spinneys, Union Coop
Fitness & Sports: Go Sport, Fit N Glam
Entertainment: Fun City, Orange Wheels
യുഎഇയിലെ റീട്ടെയിൽ മേഖലയുടെ വളർച്ച
മിഡിൽ ഈസ്റ്റിൽ ഏറ്റവും ആകർഷണീയമായ ഷോപ്പിംഗ് ടൂറിസം ഉളളത് യുഎഇയിൽ ആണ്. യുഎഇ റീട്ടെയിൽ വിൽപ്പന 2024-ൽ 108.1 ബില്യൺ ഡോളറിൽ നിന്ന് 2028-ഓടെ 139.1 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
New Nad Al Sheba Mall to open in Dubai with over 100 retail and leisure destinations

Comments (0)