Dubai new project; ദുബായിൽ ഡെലിവറി ജീവനക്കാർക്ക് വായുവിൽനിന്ന് കുടിവെള്ളം

ഡെലിവറി ജീവനക്കാരുടെ എ.സി. വിശ്രമകേന്ദ്രങ്ങളിൽ വായുവിൽനിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന ഡിസ്‌പെൻസറുകൾ സ്ഥാപിച്ചു. പ്രതിദിനം 100 ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കാൻ കഴിയുന്ന എയർ ടു വാട്ടർ ഡിസ്‌പെൻസറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) മജീദ് അൽ ഫുതൈം ഗ്രൂപ്പും തമ്മിലുള്ള കരാർപ്രകാരമാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഒരു വിശ്രമകേന്ദ്രത്തിൽ മൂന്ന് എയർ ടു വാട്ടർ ഡിസ്‌പെൻസറുകളാണ് സ്ഥാപിക്കുക. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്നതാണ് സാങ്കേതികവിദ്യ.

ഡെലിവറി ജീവനക്കാർക്കായി, നിലവിലുള്ളതിനുപുറമേ 40 എ.സി. വിശ്രമകേന്ദ്രങ്ങൾകൂടി നിർമിക്കാൻ ആർ.ടി.എ. പദ്ധതിയിടുന്നുണ്ട്. ചിലയിടങ്ങളിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ. ലൈസൻസിങ് ഏജൻസി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. യു.എ.ഇ.യിലെ കനത്തചൂടിൽ ഏറ്റവുംകൂടുതൽ പ്രയാസപ്പെടുന്ന വിഭാഗങ്ങളിലൊന്നാണ് ഡെലിവറി ജീവനക്കാർ. ഇവർക്കായി ഒട്ടേറെ സംരക്ഷണപദ്ധതികൾ നിലവിലുണ്ട്.

അത്യുഷ്ണത്തിൽ വലയുന്ന ഡെലിവറി ജീവനക്കാർക്കായി 6000 വിശ്രമകേന്ദ്രങ്ങളാണ് യു.എ.ഇ.യിലുള്ളത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.

അത്യാധുനിക സജ്ജീകരണങ്ങളാണ് ഈ വിശ്രമകേന്ദ്രങ്ങളിലുള്ളത്. വിശ്രമകേന്ദ്രങ്ങൾ കണ്ടെത്താൻ ഇന്ററാക്ടീവ് മാപ്പും തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ വേനലിലും ഇത്തരത്തിൽ 365 വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version