Dubai police alert ;
ദുബൈ: യുഎഇയില്‍ വേനലവധിയില്‍ കുടുംബവും കുട്ടുകളുമൊത്ത് പുറത്തുപോകുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ ലഭിക്കും. യുഎഇ മുനിസിപ്പാലിറ്റിയുടേതായിരിക്കും ഈ പിഴ നോട്ടീസ്. എന്തിനെന്നോ? ഈ വേനലവധിക്കാലത്ത് വൃത്തിഹീനമായ വാഹനങ്ങളുമായി പുറത്തിറങ്ങിയാലാണ് പിഴ. അതുകൊണ്ട് പൊതു സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ വണ്ടി നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കഴിഞ്ഞ അവധിക്കാലത്ത് പലരുടെയും കാറുകള്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വൃത്തിഹീനമായി കണപ്പെട്ടിരുന്നതിനെ തുടര്‍ന്ന് പിഴയിട്ടിരുന്നു. ഈ സാഹചര്യത്തില്‍ മുന്നൊരുക്കമെന്ന നിലയില്‍ മറ്റുരാജ്യങ്ങളിലേക്ക് പോകുന്നവര്‍ ദീര്‍ഘനേരം പാര്ക്കിങിലിട്ടുപോകുമ്പോള് വാഹനം ക്ലീനാക്കാന് ആരെയെങ്കിലും ഏല്പിച്ചു പോവുന്നതാവും നന്നാവുക.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ പാര്‍ക്കിങ് സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. നീണ്ട അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികള്‍ അടക്കമുള്ള ചില താമസക്കാര്‍ക്ക് 3,000 ദിര്‍ഹം (68,000രൂപ) പിഴയും ലഭിച്ചിരുന്നു.
ആരോഗ്യപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം കളങ്കപ്പെടാതിരിക്കാനും നിയമങ്ങള്‍ പാലിക്കണമെന്നും ഉടമകള്‍ അവരുടെ കാറുകളുടെ ശുചിത്വം പാലിക്കല്‍ അത്യാവശ്യമാണെന്നും മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.