Dubai Rent:ദുബായ്: ദുബായില്‍ പുതിയ സ്‌മാർട്ട് റെൻ്റൽ ഇൻഡക്‌സ് അവതരിപ്പിച്ചതിനെ തുടർന്ന് കാലഹരണപ്പെട്ട സൗകര്യങ്ങളുള്ള ചില പഴയ കെട്ടിടങ്ങളുടെ വാടക കുറഞ്ഞേക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് എക്സിക്യൂട്ടീവുകള്‍. ഭൂവുടമകൾ നിരക്കുകൾ ക്രമീകരിക്കുകയും വിപണി വിലയ്ക്ക് തുല്യമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഉയർന്ന തലത്തിലുള്ള സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങൾക്ക് 15 ശതമാനം വരെ വാടക വർധന ഉണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെട്ടു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ സ്‌മാർട്ട് റെൻ്റൽ ഇൻഡക്‌സ് അവതരിപ്പിച്ചു.
ഇത് കെട്ടിടങ്ങളുടെ വർഗ്ഗീകരണം, കെട്ടിടത്തിൻ്റെ പഴയതും പുതിയതുമായ വാടക, പ്രദേശം എന്നിവയുൾപ്പെടെ നിരവധി പുതിയ വശങ്ങൾ കണക്കിലെടുക്കുന്നുണ്ട്. പ്രധാന ജില്ലകൾ, പ്രത്യേക വികസനമേഖലകൾ, ഫ്രീ സോണുകൾ എന്നിവയുൾപ്പെടെ ദുബായിലെ എല്ലാ റെസിഡൻഷ്യൽ ഏരിയകളും ഇത് ഉൾക്കൊള്ളുന്നുണ്ട്. വാടക വർധിപ്പിക്കുന്നതിന് മുന്‍പ് പഴയ കെട്ടിട ഉടമകൾ അവരുടെ ആസ്തികൾ നവീകരിക്കണമെന്നും സൂചിക ആവശ്യപ്പെടുന്നു. അതേസമയം, പുതിയ കെട്ടിട ഉടമകൾക്ക് വിപണി വിലയ്ക്ക് അനുസൃതമായി നിരക്ക് വർധിപ്പിക്കാൻ കഴിയും. ദുബായ് മറീനയിൽ 180ലധികം ഡെവലപ്പർമാർ വികസിപ്പിച്ചെടുത്ത 200ലധികം റെസിഡൻഷ്യൽ ടവറുകളുണ്ട്. ചില കെട്ടിടങ്ങൾ ഏകദേശം 20 വർഷം പഴക്കമുള്ളതും മറ്റുള്ളവ പുതിയതുമാണ്.