Dubai rent;നിങ്ങള്‍ താമസത്തിനായി ഒരു വീട് കണ്ടെത്തി നിങ്ങളുടെ ഭൂവുടമയുമായി പാട്ടക്കരാര്‍ ഒപ്പുവെക്കാന്‍ കാത്തിരിക്കുകയാണെങ്കില്‍ ചില അധിക ചിലവുകള്‍ കൂടിയുണ്ടെന്ന് മനസിലാക്കേണ്ടത് ബജറ്റിനെക്കുറിച്ചറിയാനും അധികനിരക്കുകള്‍ക്കായി തയ്യാറെടുക്കാനും നിങ്ങളെ സഹായിക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
എജാരി
RERA യുടെ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ലീസുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ സംവിധാനമാണ് ഇജാരി. ഈ സംവിധാനത്തിലൂടെ പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ വെള്ളം, വൈദ്യുതി, കണക്ഷന്‍ എന്നിവ നേടിയെടുക്കാം,
DEWA സെക്ക്യൂരിറ്റി ഡെപ്പോസിറ്റുകളും ആക്ടിവേഷന്‍ ചാര്‍ജുകളും
എജാരി നമ്പര്‍ നല്‍കി ദേവാ കണക്ഷനപേക്ഷിക്കുമ്പോള്‍ ചില ആക്ടിവേഷന്‍ ചാര്‍ജുകളും സെക്ക്യൂരിറ്റി ഡെപ്പോസിറ്റുകളും അടക്കേണ്ടതായുണ്ട്.
സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് 2000-4000 ദിര്‍ഹം വരെ
ആക്ടിവേഷന്‍ ചാര്‍ജ് 130 ദിര്‍ഹം
ഭവനഫീസ്
ദുബൈയില്‍ ഒരു വസ്തു സ്വന്തമാക്കുമ്പോഴോ വാടകക്കെടുക്കുമ്പോഴോ നിര്‍ബന്ധമായും ഹൗസിങ് ഫീ അടച്ചിരിക്കണം. ദുബൈ മുന്‍സിപ്പാലിറ്റി 12 മാസത്തിനുള്ളില്‍ അടച്ചവാടകയുടെ 5 ശതമാനമാണ് ഹൗസിങ് ഫീയായി ഈടാക്കുന്നത്.
ഏജന്റ് കമ്മീഷണ്‍
അനുയോജ്യമായ വീട് കണ്ടെത്തി പാട്ടക്കരാറില്‍ ഒപ്പുവക്കുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റിനും കമ്മീഷന്‍ നല്‍കേണ്ടതായുണ്ട്. ഇതെത്രയെന്ന് കൃത്യമായി എവിടെയും പറയുന്നില്ല.
സൗകര്യങ്ങള്‍ക്കായി അധികപണം നല്‍കേണ്ടി വരുന്നു ജിം, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് നിങ്ങളില്‍ നിന്ന് അധികനിരക്ക് ഈടാക്കിയേക്കാം.
സെക്ക്യൂരിറ്റി ഡെപ്പോസിറ്റ്
നിങ്ങള്‍ ഒരു പുതിയ അപാര്‍ട്‌മെന്റിലേക്കോ, വില്ലയിലേക്കോ, താമസം മാറുമ്പോള്‍ സെക്ക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാന്‍ ഭൂവുടമക്ക് അവകാശമുണ്ട്, എന്നാല്‍ സെക്ക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കാവുന്ന വാടകയുടെ തുകയോ,ശതമാനമോ എത്രയെന്ന് ദുബൈ റെന്റല്‍ നിയമത്തില്‍ പറയുന്നില്ല.
ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ്‌ലൈന്‍,കണക്ഷന്‍ എന്നിവക്കുള്ള ചാര്‍ജുകളും നടപടികളും
നിങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്ക് താമസം മാറുമ്പോള്‍, നിങ്ങളുടെ കേബിള്‍ കണക്ഷന്‍ പുതിയ സ്ഥലത്തേക്കു മാറ്റാന്‍ അപേക്ഷ നല്‍കുക, ഇതിനായി 100 മുതല്‍ 150 ദിര്‍ഹം വരെയാണ് ട്രാന്‍സ്ഫര്‍ ചിലവ്.