Posted By Nazia Staff Editor Posted On

Dubai residence ;ദുബായിൽ വാട്ടർ ബിൽ കൂടിവരുന്നുണ്ടോ? എങ്കിൽ ഇക്കാര്യം നിങ്ങൾ ഉടൻ ചെയ്യണം

Dubai residence: ദുബായ്: ദുബായിലെ താമസക്കാര്‍ക്ക് പ്രതിമാസ വാട്ടര്‍ ബില്‍ പതിവിലും കൂടുതലാണെന്ന് പരാതിയുണ്ടെങ്കില്‍ വീടുകളില്‍ എവിടെയെങ്കിലും ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ (ദേവ) നിർദേശം. ഇതിനായി വീട്ടിലെ എല്ലാ പൈപ്പുകളും ടാപ്പുകളും കുറച്ചുനേരം അടച്ചിട്ടതിന് ശേഷം വീട്ടിലെ വാട്ടര്‍ മീറ്റര്‍ പരിശോധിച്ച് അത് റണ്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മീറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം വീട്ടില്‍ എവിടെയോ ചോര്‍ച്ചയുണ്ട് എന്നാണ്. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഈ രീതിയില്‍ ലീക്ക് ടെസ്റ്റ് നടത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അമിതമായ ജല ഉപയോഗം തടയാന്‍ ഹൈ വാട്ടര്‍ യൂസേജ് അലേര്‍ട്ട് സേവനം ഉള്‍പ്പെടെ, തങ്ങളുടെ ജല ഉപഭോഗം കാര്യക്ഷമമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ ദേവ നല്‍കുന്നണ്ടെന്നും അധികൃതര്‍ അറിയിച്ചു.കെട്ടിടത്തിന്റെ തറകള്‍, ഭിത്തികള്‍ എന്നിവയുടെ ഉള്‍ഭാഗത്തുള്ള പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഷവര്‍ ഉള്‍പ്പെടെയുള്ള ബാത്ത് റൂം ഉപകരണങ്ങള്‍, ടോയ്‌ലെറ്റ് ക്ലോസെറ്റ്, വാഷിങ് മെഷീന്‍, വാട്ടര്‍ പൈപ്പുകള്‍, ടാപ്പുകള്‍, എന്നിവയ്ക്ക് സ്ഥിരം ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കണം. വാട്ടര്‍ ടാങ്കുകള്‍, കുളിമുറികള്‍, അടുക്കളകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയിലും ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതകള്‍ ഏറെയാണെന്നും ദേവ അധികൃതര്‍ ഓര്‍മിപ്പിച്ചു.ജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ചില മാറ്റങ്ങള്‍ വീട്ടിലെ ഉപകരണങ്ങളില്‍ വരുത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. സാധാരണ ഷവര്‍ ഹെഡ്സ് മാറ്റി വാട്ടര്‍ എഫിഷ്യന്റ് ഷവറുകള്‍ സ്ഥാപിക്കുക.
* ജലപ്രവാഹത്തിന്റെ ശക്തിയെ ബാധിക്കാത്ത തരത്തില്‍ അടുക്കളയിലും കുളിമുറിയിലെയും പൈപ്പുകളില്‍ എയറേറ്ററുകള്‍ സ്ഥാപിക്കുക. ഇവ ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും ലഭ്യമാണ്.
* പല്ല് തേക്കുമ്പോഴോ ഷേവ് ചെയ്യുമ്പോഴോ വെള്ളം ഓഫാക്കിയിടുക. പ്രതിദിനം 19 ലിറ്റര്‍ വെള്ളം ഇതുവഴി ലാഭിക്കാം.
* പച്ചക്കറികള്‍ ടാപ്പിന് കീഴില്‍ നിന്ന് കഴുകുന്നതിനു പകരം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലിട്ട് കഴുകുക. ചെടികള്‍ നനക്കാനും മറ്റും ഈ വെള്ളം ഉപയോഗിക്കുക.

* സിംഗിള്‍ ഫ്‌ളഷ് ടോയ്ലറ്റിന് പകരം ഡ്യൂവല്‍ ഫ്‌ളഷ് ടോയ്ലറ്റ് നല്‍കുക. ഇതിലൂടെ ഒരാള്‍ക്ക് പ്രതിവര്‍ഷം 10,000 ലിറ്റര്‍ വെള്ളം ലാഭിക്കാം.
* ടോയ്ലറ്റുകള്‍ ഇടയ്ക്കിടെ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കുകയും അവ ഉടനടി നന്നാക്കുകയും ചെയ്യുക.

ജല ഉപഭോഗം കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും https://www.dewa.gov.ae/ല്‍ ലഭ്യമാണ്. അടിയന്തര സഹായങ്ങള്‍ക്കായി ദേവയുടെ എമര്‍ജന്‍സി നമ്പര്‍ 991 ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *