Dubai residence; ദുബൈ നിവാസിയാണോ, എങ്കില്‍ നിങ്ങളിത് അറിഞ്ഞിരിക്കണം;ഇതാ കുറഞ്ഞ ചിലവില്‍ യൂറോപ്പിലേക്കൊരു യാത്ര
Dubai residence: പടിഞ്ഞാറന്‍ ഏഷ്യയിലെയും, തെക്കന്‍ യൂറോപ്പിലേയും, നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ബജറ്റ് കാരിയര്‍മാര്‍ കൂടുതല്‍ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിച്ചതോടെ യു.എ.ഇ നിവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്നു. എമിറേറ്റ്‌സിലുള്ളവരും, പ്രവാസികളും തങ്ങളുടെ ഹോട്ടല്‍, യാത്രാച്ചിലവുകള്‍, എന്നിവയില്‍ ലാഭം കണ്ടെത്തുന്നതിനായി ബജറ്റ് യാത്രകള്‍ തിരഞ്ഞെടുക്കുന്നുവെന്ന് ട്രാവല്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ പറയുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ്, വിസ് എയര്‍, തുടങ്ങിയവരെല്ലാം കുറഞ്ഞ നിരക്കില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ ആരംഭിച്ചു ഇത് യാത്രക്കാര്‍ക്ക് കുറഞ്ഞചിലവില്‍ പുതിയ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്താൻ സഹായിക്കുന്നു.
എയര്‍ അറേബ്യ 2024 ഡിസംബറില്‍ വിയന്നയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഈ മാസം പ്രഖ്യാപിച്ചു, ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ലൈന്‍ ഏഥന്‍സ് (ഗ്രീസ്), ക്രാകോവ് (പോളണ്ട്), ഫുക്കെറ്റ് (തായ്‌ലന്റ്), എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നു.
യു.എ.ഇ നിവാസികള്‍ക്ക് ഇപ്പോള്‍ ബജറ്റ് കാരിയറുകളില്‍ ലഗേജില്ലാതെ 1977 ദിര്‍ഹത്തിനും, ലഗേജോടുകൂടി 2140 ദിര്‍ഹത്തിനും, യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള മടക്കടിക്കറ്റുകള്‍ ബുക്ക്‌ചെയ്യാം. മറ്റ് വാണിജ്യ ഫ്‌ളൈറ്റുകളില്‍ ഇത് 3500 ദിര്‍ഹത്തോളമാണ്.
കുറഞ്ഞനിരക്കിലുള്ള വിമാനക്കമ്പനികള്‍ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത് യു.എ.ഇ നിവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കുന്നു.
വിമാനക്കൂലി കുറവായതിനാല്‍ മിച്ചം വരുന്ന പണം മികച്ച യാത്രാനുഭവങ്ങള്‍ക്കും, ഹോട്ടലുകള്‍ക്കും, ചെലവഴിക്കാമെന്നതിനാല്‍ യു.എ.ഇ നിവാസികള്‍ കുറഞ്ഞ നിരക്കിലുള്ള കാരിയറുകളാണ് തിരഞ്ഞെടുക്കുന്നത്വിയന്ന, ഫുക്കറ്റ്, തുടങ്ങിയ ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള കുറഞ്ഞനിരക്കിലുള്ള വിമാനടിക്കറ്റുകളിലൂടെ 1000 മുതല്‍ 1500 ദിര്‍ഹം വരെ ലാഭിക്കുന്നുവെന്നും ഇത് ഒരു ടിക്കറ്റിന്റെ 40 ശതമാനം വരെ ലാഭമാണെന്നും പറയുന്നു. ഇതിലൂടെ യു.എ.ഇ യിലെ കുടുംബങ്ങള്‍ക്ക് മൊത്തം യാത്രയുടെ 30 മുതല്‍ 35 ശതമാനം വരെ ലാഭ നേടാനും യാത്ര ആസ്വാദ്യകരമാക്കാനും കഴിയുന്നു.
Comments (0)