Dubai residence;നിങ്ങളൊരു പ്രവാസിയാണോ, എങ്കിൽ ഈ സാഹചര്യങ്ങളിൽ നിങ്ങൾ കുടിയൊഴിപ്പിക്കപ്പെടാം
Dubai residence: ദുബൈയിൽ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന, മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾക്ക് ഏത് സമയത്തുമുള്ള ഒരു ആശങ്കയാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് കിട്ടുമോ എന്നുള്ളത്. പല കാരണങ്ങൾ കൊണ്ട് വാടകക്കാരെ ഒഴിപ്പിക്കാൻ കെട്ടിട ഉടമകളെത്തുന്നത് ദുബൈയിൽ പതിവു കാഴ്ചയായിരിക്കുന്നു. ഫ്ളാറ്റുകളുടെയും വില്ലകളുടെയും വാടക വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്നതു മാത്രമല്ല പ്രവാസി കുടുംബങ്ങളിൽ പലരും കുടിയൊഴിപ്പിക്കൽ ഭീഷണിയുടെ നിഴലിലുമാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കോവിഡ് കാലത്തിന് ശേഷം നഗരത്തിൽ കെട്ടിട വാടകകൾ ഉയർന്നു വരികയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വാടകയിൽ വലിയ കുതിപ്പാണുണ്ടായത്. അരലക്ഷം ദിർഹം മുതൽ മൂന്നു ലക്ഷം ദിർഹം വരെ വാടകക്ക് മാത്രമായി നൽകേണ്ടി വരുന്നു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വാടകയിലെ ഈ വർദ്ധനവ് വലിയ വെല്ലുവിളിയാണ്.
ഫ്ലാറ്റോ വില്ലയോ പൊളിക്കാൻ ഉടമ തീരുമാനിച്ചാൽ വാടകക്കാർ ഒഴിഞ്ഞു കൊടുക്കണമെന്നാണ് ദുബൈ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (റെറ) വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതേസമയം, കെട്ടിടം പൊളിക്കുന്നതിനുള്ള അനുമതി അതോരിറ്റിയിൽ നിന്ന് കെട്ടിട ഉടമ നേടിയിരിക്കണം. തനിക്കോ, അടുത്ത ബന്ധുക്കൾക്കോ താമസിക്കാനായി വീട് ഒഴിഞ്ഞു കൊടുക്കാനും ഉടമക്ക് താമസക്കാരോട് ആവശ്യപ്പെടാനാകും. ഇത്തരത്തിൽ ഒഴിപ്പിച്ചെടുത്ത കെട്ടിടം അടുത്ത രണ്ട് വർഷത്തേക്ക് മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാൻ പാടില്ലെന്നാണ് നിയമത്തിൽ പറയുന്നത്. വാടകക്കാരൻ പാലിക്കേണ്ട നിബന്ധനകളിൽ, കെട്ടിടം മറ്റൊരാൾക്ക് വാടകക്ക് നൽകരുത്, കെട്ടിടം നശിപ്പിക്കരുത്, വാടക വർഷത്തിലൊരിക്കലോ പ്രതിമാസമോ കൃത്യമായി നൽകണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
ദുബൈയിലെ വാടക നിയമങ്ങൾ
ദുബൈയിൽ കെട്ടിട വാടക സംബന്ധിച്ച നിയമങ്ങൾ കർശനമാണ്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന നിരക്കുകളാണ് കെട്ടിട വാടകയുടെ അടിസ്ഥാനം. ഈ നിരക്ക് കെട്ടിട ഉടമകൾക്ക് ഈടാക്കാം മാത്രമല്ല വർഷം തോറും 15 ശതമാനം വരെ നിരക്ക് വർധനയും അനുവദിച്ചിട്ടുണ്ട്. വാടക തുകയുടെ അഞ്ച് ശതമാനം കെട്ടിട ഉടമകൾ സർക്കാരിലേക്ക് നൽകണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. നഗരത്തിലെ ഓരോ പ്രദേശത്തെയും കെട്ടിടങ്ങളുടെ വാടക നിരക്ക് അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കെട്ടിട ഉടമകളും വാടകക്കാരനും പാലിക്കേണ്ട മര്യാദകളെ കുറിച്ച് വ്യക്തമായ നിർദേശങ്ങൾ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നൽകിയിട്ടുണ്ട്. മറ്റൊരാളിൽ നിന്ന് അധികവാടക ലഭിക്കുമെന്ന സാഹചര്യത്തിൽ നിയമപ്രകാരമുള്ള വാടക നൽകുന്ന താമസക്കാരനെ കുടിയൊഴിപ്പിക്കരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്.
Comments (0)