Dubai residence: അബുദാബി: തൊഴിൽതേടി ദുബായിലെത്തിയ പ്രവാസികൾക്ക് വൻ തിരിച്ചടി. വാടകക്കാരോട് വീട് ഒഴിയാൻ ആവശ്യപ്പെടുകയാണ് ഉടമകൾ. യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ദുബായിൽ വാടകനിരക്ക് റെക്കാഡ് ഉയരത്തിൽ എത്തുകയാണ്. അതിനാൽ തന്നെ നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച് ഉയർന്ന വിലയ്ക്ക് വീടുകളും ഫ്ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും വാടകയ്ക്ക് നൽകാനാണ് ഉടമകളുടെ നീക്കം. വാടകനിരക്ക് താങ്ങാനാകാത്തതിനാൽ വാടകക്കാരെ ഒഴിപ്പിച്ച് സ്വന്തം വീടുകളിലേയ്ക്ക് മാറുന്നവരും ഏറെയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
പുതിയ താമസക്കാരുടെ ഉയർന്ന ഡിമാൻഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ വാടകനിരക്ക് ഇരട്ടയക്ക നിരക്കിലാണ് വർദ്ധിക്കുന്നത്. പ്രോപ്പർട്ടി വിൽക്കാനോ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനോ ആണെങ്കിൽ വാടകക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകാൻ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്. ഇത് പരമാവധി മുതലാക്കാനാണ് പ്രോപ്പർട്ടി ഉടമകൾ ശ്രമിക്കുന്നത്. വാടകക്കാരെ ഒഴിപ്പിച്ച് തിരികെ സ്വന്തം വീട്ടിൽ താമസമാക്കുന്ന ഉടമകൾക്ക് രണ്ട് വർഷത്തേയ്ക്ക് വീണ്ടും വീട് വാടകയ്ക്ക് നൽകാനാവില്ല.
വാടക സൂചിക നിരക്കിൽ താഴെ വാടക നൽകുന്നവരെയും ചില ഉടമകൾ ഒഴിപ്പിക്കുന്നുണ്ട്. വാടക കരാറുകൾ പുതുക്കാനും വാടക വരുമാനം വർദ്ധിപ്പിക്കാനുമാണ് ഇത്തരത്തിൽ നോട്ടീസ് നൽകുന്നത്. കഴിഞ്ഞ മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി വാടകനിരക്കുകൾ പരിഷ്‌കരിച്ചിരുന്നു.
എന്നാൽ വാടകക്കാരെ ഒഴിപ്പിക്കുന്നതിന് നോട്ടീസ് നൽകുന്നതിന് കൃത്യമായ കാരണം ഉണ്ടായിരിക്കണം. വീട് പൊളിക്കുകയോ പുനർനിർക്കുകയോ ചെയ്യേണ്ട സാഹചര്യം, ഉടയ്ക്കോ അടുത്ത ബന്ധുവിനോ വീട് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട സാഹചര്യം, വീട് വിൽക്കേണ്ടതായി വരിക എന്നീ സാഹചര്യങ്ങളിൽ വാടകക്കാരെ ഒഴിപ്പാക്കാൻ നോട്ടീസ് നൽകാം. 12 മാസമാണ് ഇതിനുള്ള നോട്ടീസ് കാലാവധി. എന്നാൽ വാടക വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം നടത്തുന്ന കുടിയൊഴിപ്പിക്കലുകൾക്ക് ന്യായമായ കാരണമില്ലെങ്കിൽ അത് നിയമവിരുദ്ധമാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
പരമാവധി 20 ശതമാനംവരെയാണ് വാടകയിനത്തിൽ വാർഷിക വർദ്ധനവ് അനുവദിക്കുന്നത്. വിപണി നിരക്ക് അനുസരിച്ചാണ് മിക്ക ഉടമകളും വാടകനിരക്ക് നിശ്ചയിക്കുന്നത്. വസ്തുവിന്റെ സ്ഥാനം, സൗകര്യങ്ങൾ, പ്രദേശത്തെ നിലവിലെ ആവശ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണിത്.