Dubai Rta; ദുബായ് ബസ് സ്റ്റേഷനുകൾ സൗജന്യ വൈഫൈ കവറേജിൻ്റെ പരിധിയിൽ വന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഞായറാഴ്ച പ്രഖ്യാപിച്ചു.
മാൾ ഓഫ് എമിറേറ്റ്‌സ്, ഇബ്ൻ ബത്തൂത്ത, ഇൻ്റർനാഷണൽ സിറ്റി, സിറ്റി സെൻ്റർ ദെയ്‌റ, അൽ ഖുസൈസ്, അൽ ജാഫിലിയ ബസ് സ്‌റ്റേഷനുകൾ എന്നിവയുൾപ്പെടെ നാല് ബസ് സ്‌റ്റേഷനുകളിൽ ആദ്യം പ്രവർത്തനക്ഷമമാക്കിയ സർവീസ് ഇപ്പോൾ ആറ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഡിസംബർ ഒന്നിന് സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കും
“തടസ്സമില്ലാത്ത പൊതുഗതാഗത അനുഭവം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്” ഈ സംരംഭം ഏറ്റെടുത്തതെന്ന് പറഞ്ഞ അതോറിറ്റി, എല്ലാ സ്റ്റേഷനുകളും ഉൾപ്പെടുത്തുന്നതിനായി സേവനത്തിൻ്റെ വ്യാപ്തി വിപുലീകരിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞു.