Dubai shopping festival:ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) ഡിസംബർ 6 ന് ആരംഭിക്കും. ഡിസംബർ 6 മുതൽ, ദിവസേന ഫയർവർക്‌സും, രണ്ട് ഡ്രോൺ ഷോകളും നടത്തും. അടുത്ത വർഷം ജനുവരി 12 വരെ 38 ദിവസമാണ് ഷോകൾ നടക്കുക.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം വാരാന്ത്യത്തിൽ 150 ഓളം പൈറോ ഡ്രോൺ ഷോകൾ (ഡ്രോണുകൾ ഉപയോഗിച്ചുള്ള പടക്കങ്ങൾ) ബ്ലൂവാട്ടേഴ്സിനും ബീച്ചിലെ ജെബിആറിനും മുകളിലെ ആകാശത്ത് വർണവിസ്മയം നടത്തും. കൂടാതെ ഡിസംബർ 13ന് രാത്രി 8നും 10 നും സ്കൈഡൈവർമാർക്കൊപ്പം പടക്ക പ്രദർശനമുണ്ടാകും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ജനുവരി 11-ന് DSF സമാപന വാരാന്ത്യത്തിൽ 150 പൈറോ-ഡ്രോൺ ഡിസ്‌പ്ലേകളുടെ ഒരു എൻകോർ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കും. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിലും ജെബിആറിലെ ബീച്ചിലും രാത്രി 8 മണിക്കും 10 മണിക്കും DSF ഡ്രോണുകളുടെ പ്രദർശനം ദിവസേന രണ്ട് തവണ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.