Dubai shopping festival; ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന വ്യാപാരോത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൻറെ 30ാമത് എഡിഷന് വെള്ളിയാഴ്ച തുടക്കമാകും. ഡിസംബർ ആറു മുതൽ ജനുവരി 12 വരെ 38 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ ഗംഭീര ആഘോഷ പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v
1000 ഡ്രോണുകൾ പങ്കെടുക്കുന്ന ഡ്രോൺ, കരിമരുന്ന് പ്രദർശനങ്ങളാണ് ഇതിൽ ഏറ്റവും വലിയ ആകർഷണം. കൂടാതെ, കൈനിറയെ സമ്മാനങ്ങളും നേടാം.ദിവസവും രണ്ടു തവണ ഡ്രോൺ പ്രദർശനം ഉണ്ടാകും. ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെ.ബി.ആറിലുമായി രാത്രി എട്ടിനും 10നുമാണ് ഡ്രോൺ ഷോ.
ഡിസംബർ 13നും ജനുവരി 11നും രാത്രി എട്ടിനും 10നും ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ജെ.ബി.ആർ. എന്നിവിടങ്ങളിലാണ് ഡ്രോൺ ഷോ നടക്കുക. വെടിക്കെട്ടും ഡ്രോൺ ഷോയും സമന്വയിപ്പിച്ചുള്ള പരിപാടി ഏറെ ആകർഷകമാണ്. ദിവസവും ഒരേസമയം 1000 ഡ്രോണുകൾ അണിനിരക്കുന്ന ആവേശകരമായ കാഴ്ചയാണിത്.