Dubai taxi; ദുബായിൽ ഓൺലൈൻ വഴി ബുക്ക് ചെയ്‌താൽ വെറും 3.5 മിനിറ്റിനകം ടാക്‌സികൾ എത്തിച്ചേരും

Dubai taxi; ദുബായിൽ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ടാക്സി ചെയ്‌താൽ 3.5 മിനിറ്റിനകം ടാക്‌സികൾ ല ഭിക്കുന്നുണ്ടെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റിയിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്‌ടർ ആദിൽ ശകരി പറഞ്ഞു.

കഴിഞ്ഞ വർഷം ഓൺലൈനിൽ ബുക്ക് ചെയ്ത 74 ശതമാ നം പേർക്കും കാത്തിരിപ്പ് സമയം 3.5 മിനിറ്റിൽ കൂടുതൽ വന്നിട്ടില്ലെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ‘കരീം’ ആപ് വഴിയുള്ള ടാക്‌സി ബുക്കിങ് സേവനം എമിറേറ്റിലെ ഗതാഗതം സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ ടാക്‌സികൾ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതും ഗതാഗതം എളുപ്പമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version