Dubai traffic alert: യുഎഇയിലെ പ്രധാന റോഡ് ഇന്ന് അടയ്ക്കും; വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ മുന്നറിയിപ്പ്

Dubai traffic alert;ദുബായ് ഇന്ന്മാ ർച്ച് 8 ശനിയാഴ്ച 12-ാമത് നാദ് അൽ ഷെബ സ്‌പോർട്‌സ് ടൂർണമെന്റ് 2025 ന്റെ റോഡ് റേസ് നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ബദൽ റൂട്ടുകൾ ഒരുക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Here’s the race route map for the 12th edition of Nad Al Sheba Sports Tournament 2025, taking place on Saturday, March 8, from 10:00 PM until 12:30 AM. #RTA will provide alternative routes around the race course, ensuring your journey is smooth and hassle-free. Plan your trips in…

— RTA (@rta_dubai) March 7, 2025

പ്രശസ്തമായ മെയ്ഡാൻ റേസ്‌കോഴ്‌സിന് ചുറ്റുമാണ് രാത്രി 10 മുതൽ പുലർച്ചെ 12.30 വരെ റോഡ് റേസ് നടക്കുക. മെയ്ഡാൻ റേസ്‌കോഴ്‌സിൽ 10 കിലോമീറ്റർ, 5 കിലോമീറ്റർ, 4 കിലോമീറ്റർ ദൂരങ്ങളിലായി വിവിധ പ്രായ വിഭാഗങ്ങളിലായി മത്സരാർത്ഥികൾ മത്സരിക്കും.

ഓട്ടത്തിനിടയിൽ വാഹനമോടിക്കുന്നവർക്ക് ബദൽ വഴികൾ ഒരുക്കും. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അതോറിറ്റി ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top