Dubai update; ദുബായിൽ ചരക്കുവാഹനങ്ങൾ ബുക്ക് ചെയ്യാൻ ഡിജിറ്റൽ സംവിധാനം

എമിറേറ്റിലെ വാണിജ്യ ഗതാഗതസേവനങ്ങൾ സുഗമമാക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ പുതിയ കരാർ. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) സ്വകാര്യസ്ഥാപനമായ ട്രക്കർ ടെക്നോളജീസ് ഡി.എം.സി.സി. കമ്പനിയുമാണ് കരാറിൽ ഒപ്പിട്ടത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

ചരക്കുവാഹനങ്ങൾ ബുക്ക് ചെയ്യാൻ, എമിറേറ്റിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും ആർ.ടി.എ.യിൽ രജിസ്റ്റർചെയ്ത വാണിജ്യസേവന ദാതാക്കളുമായി ബന്ധിപ്പിക്കാനാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ചരക്കുഗതാഗതം ഉൾപ്പെടെയുള്ള വിവിധ വാണിജ്യ ഗതാഗതസേവനങ്ങളുടെ വിശദവിവരങ്ങളും പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.

ആർ.ടി.എ.യുടെ ലൈസൻസിങ് ഏജൻസി സി.ഇ.ഒ. അബ്ദുള്ള യൂസഫ് അൽ അലി, ട്രക്കർ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒ.യുമായ ഗൗരവ് ബിശ്വാസ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പിട്ടത്.

സുസ്ഥിര വാണിജ്യ ഗതാഗതസംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ആർ.ടി.എ. താത്പര്യപ്പെടുന്നതായി അൽ അലി പറഞ്ഞു. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ നൂതനവും ഉപയോക്തൃ സൗഹൃദവുമായ സേവനങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്.

വാണിജ്യ ഗതാഗതത്തിന്റെ ഗുണനിലവാരമുയർത്താനാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. പുതിയ കരാറിലൂടെ പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനും അതോറിറ്റി ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.ടി.എ.യുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് ഗൗരവ് ബിശ്വാസ് പറഞ്ഞു. വൈവിധ്യമാർന്ന ഗതാഗത ആവശ്യങ്ങൾ നടപ്പാക്കാനായി ഉപയോക്തൃ സൗഹൃദ സംവിധാനങ്ങളാണ് ആർ.ടി.എ. നടപ്പാക്കുന്നത്. ദീർഘവീക്ഷണമുള്ള ദുബായ് നേതൃത്വത്തിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top