earthquake hits Iran:നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ദേശീയ ഭൂകമ്പ ശൃംഖലയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇറാൻ്റെ തെക്ക് ഭാഗത്താണ് റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യുഎഇ സമയം പുലർച്ചെ 4.38നാണ് ഭൂകമ്പ ശൃംഖലയിൽ ഭൂചലനം രേഖപ്പെടുത്തിയത്. 10 കിലോമീറ്റർ താഴ്ചയിലാണ് സംഭവം.
NCM അനുസരിച്ച്, ഭൂകമ്പം യുഎഇയിൽ ഉണ്ടായിട്ടില്ല.താമസക്കാർക്ക് അത് അനുഭവപ്പെട്ടില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറാൻ്റെ തെക്കൻ ഭാഗത്ത് ഒന്നിലധികം ഭൂകമ്പങ്ങൾ ഉണ്ടായപ്പോൾ യുഎഇ നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഈ വർഷം ജൂണിൽ ഇറാൻ്റെ വടക്കുകിഴക്കൻ നഗരമായ കഷ്മറിൽ ഉണ്ടായ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2024 മെയ് മാസത്തിൽ തെക്കൻ ഇറാനിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതിനുമുമ്പ് മാർച്ചിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതേ മേഖലയിൽ ഉണ്ടായി.