ദുബായിൽ പാർക്കിൻ കൈകാര്യം ചെയ്യുന്ന പ്രധാന പാർക്കിംഗ് സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന (EV) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു.

ദുബായിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗകര്യങ്ങളും സേവനങ്ങളും നൽകുന്ന പാർക്കിൻ കമ്പനിയും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (DEWA) തമ്മിലുള്ള പുതിയ പങ്കാളിത്തത്തെത്തുടർന്നാണ് പ്രധാന പാർക്കിംഗ് സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്.
ഈ സുസ്ഥിരതാ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി, 2025 ന്റെ ആദ്യ പാദത്തിൽ DEWA പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 22 കിലോവാട്ട് x 2 ശേഷിയുള്ള ആൾട്ടർനേറ്റിംഗ് കറന്റിൽ (AC) പ്രവർത്തിക്കുന്നതാണ് ഈ സ്റ്റേഷനുകൾ, പാർക്കിൻ കൈകാര്യം ചെയ്യുന്ന പ്രധാന പാർക്കിംഗ് സൈറ്റുകളിൽ തന്ത്രപരമായി ഇവ സ്ഥാപിക്കുമെന്ന് രണ്ട് സ്ഥാപനങ്ങളും പറഞ്ഞു.
അതായത് ഓരോ ചാർജിംഗ് സ്റ്റേഷനും ഓരോ ചാർജിംഗ് പോയിന്റിനും 22 kW വരെ വൈദ്യുതി നൽകാൻ കഴിയും, കൂടാതെ ഓരോ സ്റ്റേഷനിലും അത്തരം രണ്ട് പോയിന്റുകൾ ലഭ്യമാണ്. അതിനാൽ, ഓരോ ചാർജിംഗ് സ്റ്റേഷനും രണ്ട് പാർക്കിംഗ് സ്ഥലങ്ങൾ നൽകും.