Emirates id in uae;ശ്രദ്ധ വേണം!! യുഎഇയിൽ വ്യക്തികളുടെ പ്രധാന രേഖയായ എമിറേറ്റ്സ് ഐഡി എവിടെയൊക്കെ നൽകണം എവിടെയൊക്കെ നൽകാൻ പാടില്ല; കരുതൽ വേണം,, ഇല്ലേൽ മുട്ടൻ പണി കിട്ടും

Emirates id in uae; യു.എ.ഇ. യിൽ വ്യക്തികളുടെ പ്രധാനരേഖയായ എമിറേറ്റ്‌സ് ഐ.ഡി. ദുരുപയോഗംചെയ്തുകൊണ്ട് ഒട്ടേറെ തട്ടിപ്പുകളാണ് നടക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ബാങ്ക് ലോൺ, ക്രഡിറ്റ് കാർഡ്, മൊബൈൽ സിം തുടങ്ങിയ മറ്റുള്ളവരുടെ എമിറേറ്റ്‌സ് ഐ.ഡി. ഉപയോഗിച്ച് തരപ്പെടുത്തുന്ന പരാതികൾ നിരന്തരമുയരുന്നുണ്ട്. കൂടാതെ എമിറേറ്റ്‌സ് ഐ.ഡി. ഉപയോഗിച്ച് എ.ടി.എം. മെഷീനുകളിൽ നിയമവിരുദ്ധമായി പണം നിക്ഷേപിക്കുന്ന സംഘങ്ങളുമുണ്ട്.

അങ്ങിനെ നിക്ഷേപിക്കുന്ന പണം ലഹരിയിടപാടുകൾക്കടക്കം വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു. സമാനസംഭവങ്ങൾക്ക് അടുത്തിടെയായി ഒട്ടേറെ മലയാളികളും ഇരകളായിട്ടുണ്ട്. കൂടാതെ വ്യാജ ഓൺലൈൻ ഇടപാടുകളിലൂടെയും പലർക്കും പണം നഷ്ടപ്പെടുന്നു. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരകളാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പോലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തികളുടെ താമസരേഖയായ എമിറേറ്റ്‌സ് ഐ.ഡി. സ്വകാര്യ സ്ഥാപനങ്ങളിൽ അല്പനേരത്തെങ്കിലും കൈമാറുന്നത് ശ്രദ്ധിച്ചുവേണം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

കരുതൽ നല്ലതാണ്

ഹോട്ടലുകൾ, കമ്പനികളുടെ ഓഫീസുകൾ, പ്രധാന ഗെയ്റ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ എമിറേറ്റ്‌സ് ഐ.ഡി. ആവശ്യപ്പെടാറുണ്ട്.

ഇവിടങ്ങളിൽ എമിറേറ്റ്‌സ് ഐ.ഡി. യുടെ ഒറിജിനൽ ഉടമകളിൽനിന്ന് വാങ്ങി സൂക്ഷിക്കാൻ സ്ഥാപനങ്ങൾക്ക് അധികാരമില്ല.വിശ്വാസ്യതയുടെ പേരിൽ എമിറേറ്റ്‌സ് ഐ.ഡി. കൈമാറുമ്പോൾ ദുരുപയോഗം സംഭവിച്ചാൽ എമിറേറ്റ്‌സ് ഐ.ഡി.യുടെ ഉടമകൾ തന്നെയാണ് ഉത്തരവാദികൾ.സന്ദർശകരുടെ എമിറേറ്റ്‌സ് ഐ.ഡി.യുടെ കോപ്പി ആവശ്യമെങ്കിൽ സ്ഥാപനങ്ങൾക്ക് ചോദിച്ചുവാങ്ങാവുന്നതാണ്.ഹോട്ടലുകളിലടക്കം അതിഥികളെ കാണാനും മറ്റും പുറമെനിന്ന് സന്ദർശകരെത്തുമ്പോൾ സുരക്ഷ മുൻനിർത്തി ഐ.ഡി. കോപ്പികൾ സൂക്ഷിക്കാവുന്നതാണ്.എമിറേറ്റ്‌സ് ഐ.ഡി.യുടെ പകർപ്പ് സ്വീകരിച്ചശേഷം അപ്പോൾത്തന്നെ ഒറിജിനൽ ഉടമകൾക്ക് തിരിച്ചുനൽകേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top