
Emirates to Launch A350 Services;പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷിക്കാം; ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് എമിറേറ്റ്സ് എ350 സർവിസ് ആരംഭിച്ചു
Emirates to Launch A350 Services;ദുബൈ: ഇന്ത്യയിലേക്ക് സർവിസ് നടത്താനൊരുങ്ങി എമിറേറ്റ്സിന്‍റെ എയര്‍ബസ് എ350 വിമാനം. ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് എമിറേറ്റ്സ് എ350 വിമാനം ഇന്ത്യയിലേക്ക് സര്‍വിസ് ആരംഭിക്കുന്നത്. മുംബൈയിലേക്കും ഹൈദരാബാദിലേക്കുമാണ് സര്‍വിസ്. ഇതോടെ, എമിറേറ്റ്സിന്റെ എ350 വിമാനങ്ങൾ സർവിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തേ എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിച്ചിരുന്നു.

എമിറേറ്റ്സിന്റെ ആദ്യ എ350 വിമാനങ്ങൾ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പറക്കുക. ഇ.കെ502, ഇ.കെ503 വിമാനങ്ങള്‍ മുംബൈക്കും ദുബൈക്കുമിടയിൽ ആഴ്ചയിൽ എല്ലാദിവസവും സര്‍വിസ് നടത്തും. ദുബൈയിൽനിന്ന് ഉച്ചക്ക് 1.15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 5.50 ന് മുംബൈയിലെത്തും. തിരികെ രാത്രി 7.20 ന് പുറപ്പെട്ടുന്ന വിമാനം രാത്രി 9.05 ന് ദുബൈയിലെത്തും.
അഹമ്മദാബാദ്-ദുബൈ റൂട്ടിൽ പറക്കുക ഇ.കെ538, ഇ.കെ539 വിമാനങ്ങളാണ്. എല്ലാ ദിവസവും ദുബൈയിൽനിന്ന് രാത്രി 10.50 പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.55 ന് അഹമ്മദാബാദിലെത്തും. തിരികെ പുലര്‍ച്ചെ 4.25 ന് പുറപ്പെട്ട് രാവിലെ 6.15 ന് ദുബൈയിലെത്തും. എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് നേരത്തേ സര്‍വിസ് ആരംഭിച്ചിരുന്നു. 312 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിമാനത്തിൽ 32 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കോണമി, 259 ഇക്കോണമി സീറ്റുകളാണുള്ളത്. നിലവിൽ, എമിറേറ്റ്സിന്റെ എ-380 വിമാനം മുംബൈ, ബെംഗളൂരു സെക്ടറുകളിലേക്ക് ദിവസേന സർവിസ് നടത്തി വരുന്നു. കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യയിലെ 9 സെക്ടറുകളിലേക്കായി ആഴ്ചയിൽ 167 വിമാന സർവിസുകളാണ് എമിറേറ്റ്സ് നടത്തുന്നത്.
Comments (0)