Essential vaccinations for UAE residents | ഉംറയ്ക്കായി യാത്ര തിരിക്കുന്ന യുഎഇ നിവാസികള്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇവ

Essential vaccinations for UAE residents | ഉംറയ്ക്കായി യാത്ര തിരിക്കുന്ന യുഎഇ നിവാസികള്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇവ

Ministry of hajj and ummraha;ദുബൈ: സഊദി അറേബ്യയിലേക്ക് ഉംറയ്ക്കായി പോകാനോ മദീന, ജിദ്ദ, തായിഫ് തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കാനോ പദ്ധതിയിടുന്ന യുഎഇ നിവാസികള്‍ ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി എടുക്കണമെന്ന് ഉറപ്പാക്കണം. യാത്രയ്ക്കിടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി തീര്‍ത്ഥാടകര്‍ യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് യുഎഇയിലെ എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്) അറിയിച്ചു.

മെനിഞ്ചൈസ് വാക്‌സിന്‍
ഫെബ്രുവരി 10 മുതല്‍ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം എല്ലാ ഉംറ തീര്‍ത്ഥാടകര്‍ക്കും പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഉംറ യാത്രക്കാര്‍ക്കുള്ള ഏറ്റവും പുതിയ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണിത്.

ക്വാഡ്രിവാലന്റ് പോളിസാക്കറൈഡ് വാക്‌സിന്‍: എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഒരു വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഈ വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇതിന് മൂന്ന് വര്‍ഷത്തെ സാധുതയുണ്ടായിരിക്കണം.

കണ്‍ജഗേറ്റ് ക്വാഡ്രിവാലന്റ് വാക്‌സിന്‍: എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഒരു വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇതിന് അഞ്ച് വര്‍ഷത്തെ സാധുതയുണ്ടായിരിക്കണം.

യാത്രക്കാരന്റെ മാതൃരാജ്യത്തെ ആരോഗ്യ വകുപ്പിലെ അധികാരികള്‍ വാക്‌സിന്‍ നല്‍കിയതിന്റെ സാധുത കാലയളവിനുള്ളില്‍ സ്ഥിരീകരിക്കുകയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്‍ പേര്, തരം, നല്‍കിയ തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തുകയും വേണം.

സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍

എല്ലാ രാജ്യങ്ങളിലെയും ആറ് മാസമോ അതില്‍ കൂടുതലോ പ്രായമുള്ള കുട്ടികളും മുതിര്‍ന്നവരും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ എടുക്കണം. വാക്‌സിനേഷന്‍ മുതലുള്ള കാലയളവ് 10 ദിവസത്തില്‍ കുറയാനും ഒരു വര്‍ഷത്തില്‍ കൂടാനും പാടില്ല.

പ്രതിരോധ കുത്തിവയ്പ്പുകള്‍ ഓപ്ഷണല്‍ ആണെങ്കിലും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി തീര്‍ത്ഥാടകര്‍ അവ എടുക്കണമെന്ന് EHS നിര്‍ദ്ദേശിക്കുന്നു. ന്യൂമോകോക്കല്‍ വാക്‌സിന്‍ പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികള്‍ക്കും ശുപാര്‍ശ ചെയ്യുന്നു. കോവിഡ്19 വാക്‌സിന്‍ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി ഉറപ്പാക്കാനും സഹായിക്കുന്നു.

വാക്‌സിനേഷന്‍ എവിടെ നിന്നും എടുക്കണം
യുഎഇയില്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഹജ്ജ്, ഉംറ, മറ്റ് യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ വാക്‌സിനേഷനുകള്‍ നിര്‍ബന്ധിത രോഗപ്രതിരോധ നയങ്ങളോടെ വാഗ്ദാനം ചെയ്യുന്നുണ്ട്. വാക്‌സിനേഷനുകളും മറ്റ് പ്രതിരോധ നടപടികളും പ്രാബല്യത്തില്‍ വരുന്നതിന് യാത്രക്കാര്‍ക്ക് യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും പ്രീ ട്രാവല്‍ കണ്‍സള്‍ട്ടേഷന്‍ ഷെഡ്യൂള്‍ ചെയ്യേണ്ടതുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version