Etihad rail; അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂർണ്ണ-ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചു. അതിവേഗ ട്രെയിൻ വരുന്നതോടെ രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം വെറും 30 മിനിറ്റിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സാധാരണ പാസഞ്ചർ ട്രെയിനും പുറത്തിറക്കും.
350 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഈ അതിവേഗ ട്രെയിൻ റീം ദ്വീപ്, സാദിയാത്ത്, യാസ് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, അൽ ജദ്ദാഫ് പ്രദേശം എന്നീ ആറ് സ്റ്റേഷനുകളിലൂടെ കടന്നുപോകും. അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളിൽ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 145 ബില്യൺ ദിർഹം കൂട്ടിച്ചേർക്കാൻ ഈ അതിവേഗ ട്രെയിൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണ പാസഞ്ചർ ട്രെയിൻ ഇതിനകം സർവീസിന് പൂർണ സജ്ജമായിട്ടുണ്ടെങ്കിലും എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഹമ്മദ് അൽ ഷെഹി പറഞ്ഞു.