
Exapt dead: 30 വർഷത്തെ പ്രവാസം; നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രവാസി മലയാളി മരണപ്പെട്ടു
Expat dead; അബുദാബിയിലെ പ്രവാസ ജീവിതം മതിയാക്കി ഇന്ന് ജനുവരി 27 ന് തിങ്കളാഴ്ച്ച രാത്രി പോകാനിരുന്ന തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശിയായ കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഇന്നലെ ഞായറാഴ്ച്ച ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
30 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നദീറ. മക്കൾ: അർഫാൻ, ഫർസാന എന്നിവർ നാട്ടിലാണ്. ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.
Comments (0)