
Exchange rate in uae;യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന;കാരണം ഇതാണ്
Exchange rate in uae: ദുബായ് ∙ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യൻ പ്രവാസികളുടെ നാട്ടിലേക്ക് പണമയയ്ക്കൽ ഉയർന്ന തോതിൽ രേഖപ്പെടുത്തി. ഈ വർഷം ഫെബ്രുവരി 10 ന് 23.94 ആയിരുന്ന ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ 23.30-23.33 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

ഫെബ്രുവരി, മാർച്ച് ആദ്യ പാദങ്ങളിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം ഒരു ശതമാനം വർധിച്ചു. ദിർഹത്തിനെതിരെ 23.24 രൂപ എന്ന നിലയിലാണ് ഇന്നത്തെ ദുബായ് ലുലു എക്സ്ചേഞ്ചിലെ നിരക്ക്.
എന്നാൽ ബാങ്കുകൾ വഴി അയക്കുമ്പോൾ 23.07 എന്ന നിരക്കിലാണ് ലഭിക്കുക. ഇന്ത്യൻ പ്രവാസികൾ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് പണമയയ്ക്കുന്നതാണ് നല്ലതെന്ന് കറൻസി എക്സ്ചേഞ്ച് ഹൗസ് വൃത്തങ്ങൾ പറയുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ, പുതിയ യുഎസ് താരിഫുകൾ വിപണികൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ അസ്ഥിരമാകാം എന്നതാണ് ഇതിന് കാരണം.
English Summary:
Indian expats from the UAE record high remittances
Comments (0)