കാസർഗോഡ് മഞ്ചേശ്വരത്ത് പ്രവാസിയുടെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നു. ഒമ്പത് ലക്ഷം രൂപയും ഒമ്പത് പവനും മോഷണം പോയി. മച്ചംപടി സി എം നഗറിലെ പ്രവാസിയായ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം നടന്നത്. മാസങ്ങളായി ഇബ്രാഹിം ഖലീലും കുടുംബവും അബുദാബിയിലായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഫോണിൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് നാട്ടിലുള്ള കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. സഹോദരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മോഷണം വിവരം അറിയുന്നത്. 9 ലക്ഷം രൂപ, 9 പവൻ സ്വർണം, റാഡോ വാച്ച് എന്നിവയാണ് നഷ്ടമായത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കഴിഞ്ഞ 18നാണ് മോഷ്ടാക്കൾ വീട്ടിലെത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ പതിനേഴിന് മൊഗ്രാൽ പുത്തൂരിൽ മുഹമ്മദ് ഇല്യാസിന്റെ വീട്ടിൽ മോഷണശ്രമം നടന്നു. കുടുംബം ബന്ധു വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണശ്രമം നടന്നത്.
35 പവൻ സ്വർണം നഷ്ടമായതായി ആദ്യം സംശയമുണ്ടായെങ്കിലും പൊലീസെത്തി നടത്തിയ പരിശോധനയിൽ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. വലിച്ചു വാരിയിട്ട വസ്ത്രങ്ങൾക്കിടയിൽ നിന്നാണ് സ്വർണം സൂക്ഷിച്ച പെട്ടി കണ്ടെത്തിയത്.