Expat alert; പ്രവാസികളുടെ ശ്രദ്ധക്ക്: ആധായനികുതി വകുപ്പിന്റെ മുന്നറിയിപ്പ് ഇപ്രകാരം

Expat alert; വിദേശത്ത് ആസ്തിയുള്ളവർക്ക് ആദായനികുതി വകുപ്പിന്റെ പ്രത്യേക മുന്നറിയിപ്പ്. പ്രവാസികളടക്കം ആസ്തികൾ രേഖപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായി ചുമതല വഹിക്കുന്ന ട്രസ്റ്റുകള്‍, മറ്റു ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം, വൻ പിഴ ചുമത്തും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

10 ലക്ഷം രൂപവരെ പിഴ ചുമത്തും. കൂടാതെ, 2015 ലെ നികുതി നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2024 – 2025 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആർ) സമർപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തണം. ഇതിനകം ഐടിആർ സമർപ്പിച്ചവർക്ക് ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ എസ്എംഎസ് അയയ്ക്കും. ഉഭയകക്ഷി കരാറുകള്‍ പ്രകാരം, വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) ബന്ധപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version