ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനം യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ദുബായിൽ തിരിച്ചിറക്കി. പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയും ചെയ്തു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഇന്നലെ ഞായറാഴ്ച രാവിലെ ഏഴോടെ കോഴിക്കോട് എത്തേണ്ട വിമാനം പത്തരയോടെയാണ് എത്തിയത്. ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിലാണ് സംഭവമുണ്ടായത്.
വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ വിമാനം ദുബായില്‍നിന്ന് പുറപ്പെട്ടശേഷവും ഇയാള്‍ ബഹളം തുടര്‍ന്നതോടെ മറ്റുയാത്രക്കാര്‍ക്ക് ശല്യമായി. ഇതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.