Expat arrest; യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വളാംകുളം കരിമ്പനയ്ക്കൽ മുഹമ്മദ് ഹനീഫയെ (27) ആണ് സിഐ സുമേഷ് സുധാകരന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്.

ശ്രീലങ്കന്‍ യുവതിയെയാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. യുഎഇയില്‍ വെച്ചാണ് ഹനീഫ യുവതിയുമായി അടുപ്പത്തിലാകുന്നത്. ഇവരില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി പല തവണ 25 ലക്ഷം രൂപയോളം പ്രതി വാങ്ങിയതായി സിഐ പറഞ്ഞു.
യുവതി ഗർഭിണിയായതോടെ നാട്ടിൽ പോയി മടങ്ങിവരാമെന്ന് വാക്ക് നൽകി യുവാവ് മുങ്ങുകയായിരുന്നു. നാട്ടിലെത്തി മറ്റൊരു യുവതിയുമായി ഹനീഫ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് യുവതി നാട്ടിലെത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്ന്, യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.