Expat arrest; യുഎഇയിൽ 5.5 മില്യൺ ദിർഹം ക്രിപ്‌റ്റോ അക്കൗണ്ടുകൾ മോഷ്ടിച്ച കേസിൽ പ്രവാസി വനിതക്ക് സംഭവിച്ചത്…

5.5 മില്യൺ ദിർഹം ക്രിപ്റ്റോ അക്കൗണ്ടുകൾ മോഷ്ടിച്ച കേസിൽ പ്രവാസി വനിതയെ വെറുതെവിട്ടു. 36കാരിയായ ഫ്രഞ്ച് വനിതയെയാണ് വെറുതെ വിട്ടത്. ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന ക്രിപ്‌റ്റോ കറൻസി ട്രേഡിങ് അക്കൗണ്ടുകൾ അടങ്ങിയ മുൻ ഭർത്താവിൻ്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇതേ സംഭവവുമായി ബന്ധപ്പെട്ട്, മുൻ അമ്മായിയമ്മയെ ശാരീരികമായി പീഡിപ്പിച്ച കുറ്റങ്ങളിൽനിന്നും ഫ്രഞ്ച് വനിതയെ ഒഴിവാക്കി. പ്രോസിക്യൂഷനും പ്രതിഭാഗവും ഹാജരാക്കിയ തെളിവുകൾ കോടതി പരിശോധിച്ചതിന് ശേഷം ജൂലൈ, സെപ്തംബർ മാസങ്ങളിൽ ദുബായ് ക്രിമിനൽ കോടതികൾ പുറപ്പെടുവിച്ച വിധി യുവതിക്ക് അനുകൂലമാകുകയായിരുന്നു. ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ ശിക്ഷിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തി. 2023 ജനുവരി 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആ സമയം ഇരുവരും വിവാഹിതരായിരുന്നു. തുടർന്ന്, അൽ ബർഷയിലെ അവരുടെ അപ്പാർട്ട്‌മെൻ്റിൽ പ്രവാസി വനിതയെ പ്രവേശിക്കുന്നത് തടയുകയും ലാപ്‌ടോപ്പ് കേടുവരുത്തുകയും ചെയ്‌തെന്ന് മുൻ ഭർത്താവ് ആരോപിച്ചു.

ആറ് മാസത്തിന് ശേഷം അതേ അപ്പാർട്ട്‌മെൻ്റിൽ വെച്ച് നടന്ന വഴക്കിനിടെ ഫ്രഞ്ച് വനിത അമ്മയെ മർദ്ദിച്ചതായും മുൻഭർത്താവ് അവകാശപ്പെട്ടു. 5.5 മില്യൺ ദിർഹം മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി ട്രേഡിങ് അക്കൗണ്ടുകൾ അടങ്ങിയ ലാപ്‌ടോപ്പ് മുൻ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായുള്ളതായിരുന്നു.

കോടതി രേഖകൾ പ്രകാരം, റൊമാനിയൻ പരാതിക്കാരൻ അവർ വിവാഹിതരായിരിക്കുമ്പോൾ തന്നെ ലാപ്ടോപ് എടുത്തതായി അവകാശപ്പെട്ടു. അപ്പാർട്ട്‌മെൻ്റിൽ നിന്ന് സാധനങ്ങൾ വീണ്ടെടുക്കാൻ പോലീസ് പെർമിറ്റ് നേടിയ ശേഷം ലാപ്‌ടോപ്പ് കാണാതായതായും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഫ്രഞ്ച് വനിത നിരപരാധിത്വത്തെ പിന്തുണയ്ക്കുന്നതിന് കാര്യമായ തെളിവുകൾ ഹാജരാക്കി. വനിതയെ തെറ്റായി ആരോപിക്കുകയായിരുന്നെന്ന് പ്രതിഭാഗം വാദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top