Posted By Nazia Staff Editor Posted On

Expat dead; നടന്നത് 9 വർഷം;  അധ്വാന ഫലമായി ലഭിച്ചതോ പണമില്ലാ ചെക്കുകൾ; സ്വപ്നങ്ങൾ ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി

Expat dead; ഹായിൽ ∙ ഒൻപത് വർഷത്തെ കഠിനാധ്വാനത്തിന്‍റെ പ്രതിഫലമായി ലഭിച്ച പണമില്ലാ ചെക്കുകൾ മാത്രം ബാക്കിയായി, പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഹായിൽ സനയ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ, ധർമ്മശാല, തളിയിൽ, ബക്കാലം സ്വദേശി രാജീവൻ (57) ആണ് മരിച്ചത്
കഴിഞ്ഞ ഒൻപത് വർഷക്കാലമായി സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിലെ  ജോലിക്കാരനായിരുന്നു. സ്ഥാപനത്തിൽ നിന്നും ശമ്പളം  മുടങ്ങിയതോടെ രാജീവനടക്കമുള്ളവർക്ക് ജീവിതം വഴിമുട്ടി. തുടർന്ന് ശമ്പള കുടിശ്ശിക ചൂണ്ടിക്കാട്ടി തൊഴിൽവകുപ്പിനെ പരാതിയുമായി സമീപിച്ചു. നീണ്ട കാലത്തെ വ്യവഹാരത്തിനു ശേഷം കഴിഞ്ഞ ആഴ്ചയോടെ രാജീവനടക്കമുള്ളവർക്ക് അനുകൂലമായി വിധി ലഭിച്ചു.

അതിൻ പ്രകാരം കമ്പനി ഉടമ കുടിശ്ശിക അടക്കമുള്ള സേവനവേതന പ്രതിഫലം രാജീവനും പരാതിയുമായി തൊഴിൽവകുപ്പിനെ സമീപിച്ചവർക്കും നൽകാനുള്ള ഉത്തരവ് കിട്ടി. തൊഴിലുടമ കോടതി മുഖാന്തിരം നൽകിയ ചെക്കുമായി ബാങ്കിലെത്തിയെങ്കിലും ചെക്ക് നൽകിയ അക്കൗണ്ടിൽ പണമില്ലെന്ന വിവരം ലഭിച്ചതോടെ മടങ്ങി. പിന്നീട് പലതവണ ബാങ്കിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ട് ദിവസം മുൻപും ബാങ്കിലെത്തി ചെക്ക് സമർപ്പിച്ചുവെങ്കിലും പണമില്ലാത്ത ചെക്ക് മടങ്ങുകയായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പണം ലഭിച്ചാലുടൻ അതുമായി നാട്ടിലേക്ക് മടങ്ങാമെന്നും നാട്ടിൽ അതുപയോഗിച്ച് ജീവിതമാർഗ്ഗം കണ്ടെത്താമെന്നുമുള്ള പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹായിലെ കിങ് ഖാലിദ്  ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആരോഗ്യസ്ഥിതി വഷളായുകയും മരണം സംഭവിക്കുകയുമായിരുന്നു. നാട്ടിലുള്ള പ്രായമായ മാതാവും ഭാര്യയ്ക്കും രണ്ട് മക്കളും അടങ്ങുന്ന കുടംബത്തിന്‍റെ അത്താണിയായിരുന്നു രാജീവൻ. നിയമ നടപടികൾ പൂർത്തീകരിക്കാൻ ഹായിൽ നവോദയ പ്രവർത്തകരും സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാനും രംഗത്തുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *