Expat dead; അൽഐൻ: പാലക്കാട് കാപ്പൂർ സ്വദേശിയും അൽഐൻ ടൗണിലെ അൽറായ ഹോട്ടൽ ജീവനക്കാരനുമായ ചങ്കരത്ത് അബൂബക്കർ മകൻ അബ്ദുൽ റഷീദ് (കോയ-49) നിര്യാതനായി. അടുത്ത മാസം 17ന് നടക്കുന്ന മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെയാണ് മരണം. റാസൽഖൈമയിലുള്ള മുസ്തഫ സഹോദരനാണ്. അൽഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.