Posted By Nazia Staff Editor Posted On

Expat dead; ജലസംഭരണിയിൽ വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരണപ്പെട്ടു

Expat dead; റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഒരു ജലസംഭരണിയിൽ ഇന്ത്യൻ യുവാവ് വീണ്‌ മരിച്ചു. ഉത്തർപ്രദേശ്‌ സ്വദേശി സുനിൽ രാമായൺ സിങ് (28) ആണ് മരിച്ചത്. അൽ സറാർ- അൽഹന സെൻററിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചു കിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്. സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിദഗ്ദ്ധനും സംഭവസ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ജുബൈലിൽ ഗാർഹിക ജോലിക്കാരനായിരുന്നു സുനിൽ. പിതാവ്: രാമായൺ സിങ്, മാതാവ്: മമത ദേവി, ഭാര്യ: അമൃത ദേവി. മക്കൾ: രുദ്ര സിങ് (മകൻ), അർപ്പിത സിങ് (മകൾ), സഹോദരൻ: ധനഞ്ജയ് സിങ്. ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *