Expat dead; ദുബൈ: ഉത്തരേന്ത്യൻ സ്വദേശികളായ മൂന്ന് ഇന്ത്യക്കാരെ താമസസ്ഥലത്ത് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലെ ഉദയ്പൂര്‍ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ഗുര്‍ജാര്‍(23), ശ്യാംലാല്‍ ഗുര്‍ജാര്‍(29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ദുബൈയില്‍ സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളാണ്. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മൂവരെയും രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാരായണ്‍ ലാല്‍ ജാന്‍വര്‍ ഉന്‍കരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര. ഹിമരാജ് ഗര്‍ജാര്‍ ആണ് പരശ് റാമിന്‍റെ പിതാവ്. മാതാവ്: ഗോപി ദേവി.
ഭദ്രിലാല്‍ ഗുര്‍ജാര്‍ ആണ് ശ്യാംലാലിന്റെ പിതാവ്. മൃതദേഹങ്ങള്‍ ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്തുവന്നാലെ മരണ കാരണം കൃത്യമായി മനസിലാകൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്.