Posted By Nazia Staff Editor Posted On

Expat dead;ദുബായിൽ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെറോഡരികിൽ വെച്ച് പ്രവാസി മലയാളി മരണപ്പെട്ടു

Expat dead;ദുബൈ: വടകര സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തോടന്നൂർ മീത്തലെ രയരോത്ത് രതീഷ് ബാബു (46) ആണ് മരിച്ചത്. ബര്‍ദുബൈയിലെ താമസസ്ഥലത്തുനിന്ന് ദേരയിലെ ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടെ നൈഫ് ഭാഗത്ത് വെച്ച്​ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ദുബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദീർഘകാലത്തെ ആർമി സേവനത്തിൽനിന്ന് വിരമിച്ച ശേഷം ദുബൈയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ഈയിടെയാണ്​ ജോലിയിൽ പ്രവേശിച്ചത്​. ഭാര്യ: വിജില. മക്കൾ: അഭയ് കൃഷ്ണ, ഋതു കൃഷ്ണ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *