Expat dead; ദോഹ ∙ തിരുവനന്തപുരം പള്ളിനട കഴക്കൂട്ടം സ്വദേശിയും യുവ എഞ്ചിനീയറുമായ റഈസ് നജീബ് (21) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ മരിച്ചു. ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലിചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റഈസ്.
യുകെയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദം നേടി ദോഹയിൽ തിരിച്ചെത്തിയ റഈസിന് ദുബായിലെ ഒരു കമ്പനിയിൽ ജോലിക്കായി ഇന്ന് രാവിലെയാണ് ഓഫർ ലെറ്റർ ലഭിച്ചത്. സഹോദരൻ ഫായിസ് നജീബ്. സഹോദരി റൗദാ നജീബ്. എല്ലാവരും കുടുംബസമേതം ഖത്തറിലാണ്.
പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനാണ് റഈസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ വിങ്ങ് അറിയിച്ചു. റഈസ് നജീബിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഖത്തർ അനുശോചനം രേഖപ്പെടുത്തി.
English Summary:
Doha Obit News: Young Malayali Engineer Died in Doha, Qatar due to Heart Attack