Expat dead;അയൽവാസികളായ പ്രവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഗൾഫിൽ മരണപ്പെട്ടു

Expat  dead; എടവണ്ണ (മലപ്പുറം) ∙ അയൽവാസികളായ പ്രവാസികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിദേശത്ത് ഹൃദയാഘാതം മൂലം മരിച്ചു. എടവണ്ണ അയിന്തൂർ സ്വദേശികളായ ചെമ്മല ഷിഹാബുദ്ദീൻ (46) ദുബായിലും ഐന്തൂർ കരുവൻപുറത്ത് ആസാദിന്റെ മകൻ ഹാഷിഫ് (32) ഖത്തറിലുമാണു മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നാട്ടിൽ പോവാൻ തയാറെടുക്കുന്നതിനിടെയാണ് ചെമ്മല ഷിഹാബുദ്ദീൻ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഡ്രൈവറായിരുന്നു. തിങ്കൾ രാവിലെ നടക്കാനിറങ്ങിയതിനു ശേഷം സുഹൃത്തുക്കളോടൊപ്പം മുറിയിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. ചൊവ്വാഴ്ച നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തിരുന്നു. പരേതനായ ചെമ്മല മുഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ റസീന. മക്കൾ: ഫാത്തിമ സിയ, സെല്ല, സഫ, മർവ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ശനി ഉച്ചയോടെ താമസസ്ഥലത്തുവച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹാഷിഫിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഷംല. മാതാവ് ഉമ്മുസൽമ. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version