Expat dead;പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു

Expat dead; ദുബായ്  ∙ ആലപ്പുഴ കായംകുളം സ്വദേശി ബിനു വർഗീസ് (47) ദുബായിൽ മരിച്ചു. ദുബായിലെ ജെ. എസ്. എസ്. കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബായിലെ താമസ സ്ഥലത്ത് കുളിക്കാൻ കുളിമുറിയിൽ കയറി കുറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകരും, ക്യാംപ് ബോസും നോക്കിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു.

തുടർന്ന് ആംബുലൻസും, ദുബായ് പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.

ഭാര്യ: ഷൈല, മക്കൾ: ബ്ലെസ് (ബി.ബി. എ. വിദ്യാർത്ഥി), ബെൻ (പ്ലസ് വൺ വിദ്യാർത്ഥി ). സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, മുജീബ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി ഉടമകൾ അറിയിച്ചു.

English Summary:

Heart Attack; Pravasi Malayali Binu Varghese Died In Dubai.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top