
Expat death; പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ താഴത്തെരു അമീർ ഹംസയുടെ മകൻ തൻവീർ (51) ആണ് അജ്മാനിൽ മരിച്ചത്. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ: ആയിശ, ആലിയ.
Comments (0)